ന്യൂദല്‍ഹി:ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റ് അഭയാര്‍ത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമെല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്റിയര്‍മാര്‍. പോളണ്ടിലേക്കെത്തുന്ന അഭയാര്‍ഥികളെ തലസ്ഥാനമായ വാര്‍സോയിലേക്ക് ബസ് മാര്‍ഗം എത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്ക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ ഇവര്‍ മുഴുവന്‍ സമയവും വ്യാപൃതരാണ്
യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടു വരുന്നവര്‍ക്ക് വസ്ത്രങ്ങള്‍, ഷൂസുകള്‍, ഭക്ഷണം, പുതപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ കടുത്ത ശൈത്യത്തെ അവഗണിച്ചും പോളണ്ടിലെ സന്നദ്ധപ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. താമസിക്കാന്‍ സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ഇതിനുള്ള സൗകര്യം ഇവര്‍ ഒരുക്കി നല്കുന്നു. യുദ്ധമേഖലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ദീര്‍ഘദൂരം യാത്രചെയ്ത് എത്തുന്നവരെ സഹായിക്കുകയെന്നതാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ലക്ഷ്യം. യുെ്രെകനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ സഹായിക്കാന്‍ പോളണ്ടിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്റിയര്‍മാരുടെ കൂട്ടായ്മയായ അമ്മ പോള്‍സ്ക അസോസിയേഷന് (അമ്മ പോളണ്ട്) സദാ സമയവും സജീവമായി രംഗത്തുണ്ട്.
”യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് യുെ്രെകനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പോളണ്ടിലേക്ക് വരുന്നത്. ഇവരെല്ലാം ഇവിടുത്തെ തെരുവുകളിലാണ് കൂട്ടം കൂട്ടമായി തങ്ങുന്നത്. അമ്മയുടെ പോളണ്ടിലെ മക്കളായ ഞങ്ങള്‍ ആളുകളുടെ ഈ ദുരവസ്ഥ കണ്ടപ്പോള്‍ സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തില്‍ തന്നെ നല്കാന് തീരുമാനിക്കുകയായിരുന്നു.’ അമ്മ പോള്‍സ്ക അസോസിയേഷനുമായി ചേര്‍ന്നുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാളായ മര്‍സിന്‍ ക്രോള്‍ പറയുന്നു.
‘പോളണ്ടിലെ ലോഡ്സ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്ററുമായും ലോഡ്സ് നഗരത്തിലെ ഉദ്യോഗസ്ഥരുമായും ചേര്‍ന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യക്കാരും മറ്റ് രാജ്യക്കാരുമായ ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതിന് യുെ്രെകന് നഗരങ്ങളിലെ കേന്ദ്രങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. യുെ്രെകനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തിയിലേക്ക് കൊണ്ടു വരുന്നതായി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഉടന്‍ തന്നെ സജീവമായി. അവരെ എല്ലാവരെയും സുരക്ഷിതമായി വാര്‍സോയിലേക്ക് കൊണ്ടു പോകുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.’ മര്‍സിന്‍ ക്രോള്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി കടന്നെത്തുന്ന എല്ലാ അഭയാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുന്നതില്‍ പോളണ്ടിലും ഹംഗറിയിലും റൊമാനിയയിലുമുള്ള അമ്മയുടെ വൊളന്റിയര്‍മാരുടെ അര്‍പ്പണബോധം വളരെയേറെ പ്രചോദനം നല്‍കുന്നതാണെന്ന് മാതാ അമൃതാനന്ദമയീമഠത്തിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്വാമി ശുഭാമൃതാനന്ദ പറഞ്ഞു. അമ്മ പോള്‍സ്ക അസോസിയേഷന് പിന്തുണ നല്‍കുന്നതിനായി, മാതാ അമൃതാനന്ദമയി മഠത്തിന്റെ ജര്‍മ്മനിയിലെ ആശ്രമത്തില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും പോളിഷ് അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മ്യൂണിക്കില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയയും രോഹിത്തുമെല്ലാം മറ്റു തിരക്കുകളെല്ലാം ഒഴിവാക്കി ഇത്തരത്തില്‍ സേവനത്തിനായെത്തിയതാണ്. ‘ അതിര്‍ത്തി കടന്നെത്തുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,” ഇരുവരും പറയുന്നു. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവര്‍ക്ക് അത്യാവശ്യം വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതിനുമായി യൂറോപ്പിലുടനീടമുള്ള അമ്മയുടെ വൊളന്റിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.
സഹായങ്ങള്‍ക്കായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍
*പോളണ്ട്*
മാർച്ചിൻ ക്രോൾ
[email protected]
+48 880 924 480
*ഹംഗറി*
അക്ഷയ്
+49 1573 6220686
*റൊമാനിയ*
ഇല ലോനെസ്കൂ
[email protected]
+40 728 722257
മറ്റുള്ള സ്ഥലങ്ങളിൽ
*ഫ്രാൻസ്*
ഡോറിയാൻ സ്പാക്
+33 6 59 64 97 44
മനുശ്രീ ബ്ലാക്കാർഡ്
+33 7 68 78 96 71
*ഓസ്ട്രിയ*
സാറ സ്ട്രോബ്
+43 650 2482646
പ്രതികരിക്കാൻ ഇവിടെ എഴുതുക: