തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു.
പാണക്കാട് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. സമൂഹത്തില്‍ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മതരാഷ്ട്രീയത്തിനുമപ്പുറം മുഴുവന്‍ കേരളത്തിന്റെയും ആദരവ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: