കോഴിക്കോട്: ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോഴിക്കോട് ഗവ. ലോ കോളജിലെ കെ എസ് യു യൂണിറ്റ് പോപ്പുലര്‍ ഫ്രണ്ടുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു.
ഹിജാബ് വിഷയത്തില്‍ മതമൗലികവാദ സംഘടനയുമായി കൈകോര്‍ത്തതിന് കെഎസ് യുവനുള്ളിലും കോണ്‍ഗ്രസിലും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കെഎസ്യു യൂണിറ്റിന്റെ നടപടി ഇതോടെ വന്‍വിവാദമായി.
ഇതോടെയാണ് കോഴിക്കോട് ഗവ.ലോകോളജിലെ കെഎസ്യു യൂണിറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് ഈ കെഎസ് യു യൂണിറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: