കീവ്: ഉക്രൈനില്‍ എങ്ങും അശാന്തി തളം കെട്ടിനില്‍ക്കുന്നു.അതിനിടയിലും സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെയും കാഴ്ചകളും കാണാം. അതില്‍ ഒന്നാണ് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ബസ്ഫീഡ് ന്യൂസിലെ റിപ്പോര്‍ട്ടറായ ക്രിസ്റ്റഫര്‍ മില്ലര്‍ സമൂഹമാധ്യമത്തില്‍ പങ്ക് വെച്ച വീഡിയോ.
ഒരു റഷ്യന്‍ സൈനികന് ഉക്രൈനില്‍ നിന്നുളള പൗരന്‍മാര്‍ ഭക്ഷണവും ചായയും നല്‍കുന്ന കാഴ്‌ച്ച. കൂടാതെ അതില്‍ ഒരു സ്ത്രീയുടെ ഫോണില്‍ നിന്ന് അമ്മയെ വീഡിയോകോള്‍ ചെയ്യുന്നതും അമ്മയുടെ മുഖം കണ്ടപ്പോള്‍ സൈനികന്‍ കരയുന്നതും കാണാം. ഇത് അവിടെ കൂടി നിന്നവരിലും ദുഖമുണ്ടാക്കി.
രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോളും മനുഷ്യര്‍ തമ്മിലുളള സ്‌നേഹം വറ്റിട്ടില്ല എന്നതിന് തെളിവാണിത്. എന്നാല്‍ വിഡിയോയുടെ ആധികാരികത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.റഷ്യന്‍ സൈനികന്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: