ഗോപന് ചുള്ളാളം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വകാര്യപങ്കാളിത്തത്തിനെതിരായ പഴയ നിലപാട് തിരുത്തിയ സിപിഎം നടപടി വൈകിവന്ന വിവേകമാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്. സിപിഎം നിലപാട് കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പത്തുവര്‍ഷം പിന്നാക്കം പോയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് ടി.പി.ശ്രീനിവാസനെ 2016 ല്‍ എസ്എഫ്ഐക്കാര്‍ നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമവേദിയില്‍ വച്ചായിരുന്നു ആക്രമണം. സിപിഎമ്മും പിണറായി വിജയനും അന്ന് ടി.പി. ശ്രീനിവാസന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തിരുന്നവരാണ്. ആ നിലപാടാണ് അവര്‍ ഇപ്പോള്‍ മാറ്റിയതും വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖല വരണമെന്നു പറയുന്നതും.
സ്വകാര്യപങ്കാളിത്തത്തോടെ ഡീംഡ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. ടി.പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ 2012-13 ല്‍ തന്നെ പഠനം നടത്തി ഇതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്. ഇത് പൂഴ്ത്തിപുതിയ പഠനം നടത്തി പാര്‍ട്ടി ആശ്രിതരെ തിരുകിക്കയറ്റുകയും കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ പണം അപഹരിക്കുകയുമാണ് ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: