തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസിന് മേല്‍ ഒരു നിയന്ത്രണവുമില്ല. തലസ്ഥാനത്ത് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സുരേഷ് എന്ന യുവാവ് മരണപ്പെട്ടതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങള് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള് നടക്കുന്ന സംസ്ഥാനമായി പിണറായി വിജയന് കേരളത്തെ മാറ്റിയിരിക്കുകയാണ്. ഗുണ്ടകളും പാര്‍ട്ടി ക്രിമിനലുകളും കൊലപാതക പരമ്പര തുടരുമ്പോഴാണ് പോലീസും പ്രതിപട്ടികയില്‍ വരുന്നത്.
കേരളത്തിലെ പോലീസ് സേന ക്രമിനലുകളുടെ സങ്കേതമാണ്. ഗുണ്ടകളുള്പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പൊലീസ് തന്നെ അവര്‍ക്ക് ഉപദ്രവമാവുകയാണ്. പൊതു ജനങ്ങളോടുള്ള കേരള പൊലീസിന്റെ സമീപനം വളരെ മോശമാണ്. സിപിഎമ്മിന്റെ പോഷകസംഘടനയാക്കി പൊലീസ് മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: