ന്യൂദല്‍ഹി: റഷ്യ ഉക്രൈന് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അടക്കം നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാര്‍. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉക്രൈന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് ഉക്രൈന് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യുെ്രെകനില്‍ നിന്നും കാല്‍നടയായി പുറത്ത് കടക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. കീവില്‍ നിന്നുള്ള 500 ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് യുദ്ധഭൂമിയിലൂടെ പലായനത്തിന് ശ്രമിക്കുന്നത്. കീവിലെ റെയില്‍വേ സ്റ്റേഷന് ലക്ഷ്യമിട്ടാണ് വിദ്യാര്‍ത്ഥികളുടെ കാല്‍നടയാത്ര. ഇന്ത്യയുടെ ദേശീയ പതാകയെ കൈയ്യില്‍ കരുതി അന്‍പത് പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ നീങ്ങുന്നത്. എട്ട് മണിയോടെ കീവില്‍ നിലവിലുള്ള കര്‍ഫ്യൂ അവസാനിക്കുന്ന സാഹചര്യത്തിലാണ് അപകടം നിറഞ്ഞെതെങ്കിലും ഇത്തരം ഒരു നടപടിയിലേക്ക് തിരിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുകയും കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകള്‍ നിര്ണായകമെണെന്ന് പ്രസിഡന്റ് വെളോഡിമര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉക്രൈന് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍കീവില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കുയും തലസ്ഥാന നഗരമായ കീവിനെ റഷ്യന്‍ സേന വളയുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യുെ്രെകന് പ്രസിഡന്റ് ഇത്തരം ഒരു പ്രതികരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: