കോട്ടയം: വിദ്യാഭ്യാസ വായ്പ തിരിച്ചടവില്‍ സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് പലിശയടക്കം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍. ഇത് സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ തുക ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തിരിച്ചടവ് ആവശ്യപ്പടുന്ന ബാങ്കുകള്‍ പറയുന്നത്. നിലവില്‍ ഇഎല്‍ആര്‍എസ്എസ് പദ്ധതി പ്രകാരം തുക ലഭിക്കാത്തവര്‍ക്കും വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരുടെ മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കളക്ട്രേറ്റിന് സമീപം വായ്പ പരിഹാര പരാതി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഗുണഭോക്തക്കള്‍ക്ക് ഇഎല്‍ആര്‍എസ്എസ് പ്രകാരം സര്‍ക്കാര്‍ നല്‍കാനുള്ള തുക അടിയന്തിരമായി ബാങ്കുകള്‍ക്ക് നല്‍കണമെന്ന് എഡ്യൂക്കേഷണല്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജന് കെ നായരും സെക്രട്ടറി ജോര്‍ജ് മാത്യുവും ആവശ്യപ്പെട്ടു.
കൊവിഡ് കടക്കണിയില്‍ അകപ്പെട്ട രക്ഷകര്‍ത്താകള്‍ക്ക് അര്‍ഹനായ ആനുകൂല്യം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും മോറട്ടോറിയം കാലഘട്ടത്തിലെ പിഴയും പിഴപലിശയും ഇൗടക്കുന്നതില് നിന്ന് ബാങ്കുകള്‍ പിന്മാറണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുനക്കര അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജന് കെ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പള്ളിക്കത്തോട് അധ്യക്ഷനായി. സെക്രട്ടറി ജോര്‍ജ് മാത്യു, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോസഫ് നെടുമുടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: