കീവ്: ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോഴും ഉക്രൈയ്ന് തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചെടുത്തു. ഹര്‍കീവിലും കനത്ത പോരാട്ടം തുടരുന്നു. ഉക്രൈയ്നിന്റെ ചെറുത്തുനില്‍പ്പും ശക്തമാണ്.
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 240 യുക്രെയ്നുകാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ അറിയിച്ചു. മരിച്ചതില്‍ 16 കുട്ടികളും ഉള്‍പ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രൈയ്ന് വ്യക്തമാക്കി. 200 പേരെ യുദ്ധതടവുകാരാക്കി.
ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രൈന്. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. പൊതുജനം ആയുധം കയ്യിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോള്‍ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്.
പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയില്‍ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. ഉണ്ടാക്കാനെളുപ്പമാണ് എങ്ങനെയുണ്ടാക്കണമെന്ന് നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍. ശത്രുവിനെ കാണുമ്പോള്‍ തിരി കത്തിക്കുക എറിയുക. കുപ്പിച്ചില്ല് പൊട്ടുമ്പോള്‍ അകത്തെ ദ്രാവകത്തിന് തീ പിടിക്കും, വീഴുന്നിടം കത്തും. മാരകായുധം തന്നെയാണ് മൊളട്ടോവ് കോക്ക്ടൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: