മുന്‍ അംബാസിഡര്‍ വേണു രാജാമണി പറഞ്ഞതുപോലെ, യുക്രയ്നിലെ ഇന്ത്യന്‍ എംബസ്സിയില്‍ വളരെ ചെറിയ സൗകര്യങ്ങളേയുള്ളൂ… ആകെയുള്ളത് നാലോ അഞ്ചോ സ്റ്റാഫ് ആണ്… അവരും പണിയെടുക്കുന്നത് യുദ്ധം നടക്കുന്ന സ്ഥലത്തു പേടിച്ചു വിറച്ചാണ്… അവര്‍ക്കും ഭക്ഷണവും, വെള്ളവുമൊന്നും സാധാരണപോലെ കിട്ടുന്നുണ്ടാവില്ല… 25000 പേരുടെ കാര്യമൊന്നും സ്മൂത്തായി കൊണ്ടുപോകാനുള്ള ശേഷി അവര്‍ക്കുണ്ടാവില്ല..!! യുദ്ധസാഹചര്യം കൈകാര്യം ചെയ്യുക എന്നതല്ലലോ എംബസിയുടെ പണി..!!
യുക്രയ്നും, റഷ്യയും തമ്മില്‍ യുദ്ധം ഉണ്ടാവുമെന്ന് ഉറപ്പായിട്ട് മാസങ്ങളായി… തിരികെ വരാന്‍ രാജ്യം ആവശ്യപ്പെട്ടിട്ട് എത്രപേര്‍ തിരികെ വന്നു ? ഒപ്പംതന്നെ, യുദ്ധം തുടങ്ങിയിട്ട് വെറും രണ്ടുദിവസം മാത്രമല്ലേ ആയിട്ടുള്ളൂ… അപ്പോഴേക്കും മലയാളി കുട്ടികളുടെ കയ്യില്‍ കാശില്ല… ഭക്ഷണമില്ല… വെള്ളമില്ല… !! സ്വന്തം രാജ്യം മുന്നറിയിപ്പ് തന്നപ്പോഴെങ്കിലും ആവശ്യത്തിന് കാശെടുത്ത് കയ്യില്‍ വെക്കാമായിരുന്നില്ലേ ? ഒരാഴ്ചത്തെ ആവശ്യത്തിനുള്ള ഭക്ഷണവും, വെള്ളവും സംഭരിക്കാമായിരുന്നില്ലേ ? എല്ലാവരും മെഡിസിന് പഠിക്കുന്ന പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണ്, സ്കൂള്‍ കുട്ടികളല്ലേ…!
നാഷണല്‍ ചാനലുകള്‍ നോക്കിയാല്‍, രാജ്യത്തെ വേറൊരു കുട്ടികള്‍ക്കും പരാതിയില്ല… പരാതിക്കാര്‍ മലയാളികള്‍ മാത്രം…
‘മറ്റെല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ കൊണ്ടുപോയി… ഇന്ത്യ മാത്രം ഒന്നും ചെയ്യുന്നില്ല..’ എന്നുപറഞ്ഞ പെണ്‍കുട്ടിയോട് ഏഷ്യാനെറ്റ് ബിനു ചോദിക്കുന്നു ‘ഏതൊക്കെ രാജ്യത്തെ കുട്ടികളാണ് നിങ്ങളുടെ ഒപ്പമുണ്ടായിരുന്നതെന്ന്… ഉത്തരം ‘യുക്രയ്ന്, റഷ്യ, മോസ്കോ’…!! യുക്രയ്ന് പൗരന്മാര് സ്വന്തം രാജ്യത്താണ്…!! റഷ്യയാണ് യുദ്ധം ചെയ്യുന്നത്, അവരുടെ അതിര്‍ത്തിയില്‍ കിടക്കുന്ന റഷ്യയിലേക്ക് സ്വന്തം പൗരന്മാരെ കൊണ്ടുപോകുന്നതുപോലെയാണോ എത്രയോ രാജ്യങ്ങള്‍ കടത്തി ഇന്ത്യയിലേക്കു ആളുകളെ കൊണ്ടുവരുന്നത് ? മോസ്കോ ഒരു രാജ്യമല്ല, റഷ്യയുടെ തലസ്ഥാനമാണ്..!! ഇതൊന്നും അറിയാത്തവരാണോ മെഡിസിന് പഠിക്കുന്ന മലയാളികള്‍ ? കഷ്ടം തന്നെ..!!
ഒപ്പം അടുത്ത പരാതി ‘ഇന്ത്യന്‍ പതാക വണ്ടിയില്‍ കെട്ടാന്‍ പറയുന്നു… പിന്നെ, പഠിക്കാന്‍ പോകുമ്പോ പതാകയും കൊണ്ടാണല്ലോ പോകുന്നത്’… രാജ്യം വിട്ടുപോകുമ്പോള്‍ ഇനിയെങ്കിലും ഒരു പതാക കയ്യില്‍ വെച്ചോളൂ… ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ഉപകാരപ്പെടും..!!
എന്തിലും ഏതിലും കുറ്റവും കുറവും രാഷ്ട്രീയവും കലര്‍ത്തുന്ന മലയാളിയുടെ മൂന്നാംകിട ആറ്റിട്യൂട് അവിടെ കിടന്നു കാണിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും… ഇവിടുത്തെ ചാനലുകളിലേക്ക് വിളിക്കുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നിത്തുടങ്ങുന്നു…!! യുദ്ധഭൂമിയില്‍ നില്ക്കുമ്പോള് നാലുനേരവും ചോറും, മീന്‍കറിയും ചേര്‍ന്ന മൃഷ്ടാന്നം ഭുജിക്കണമെന്ന വാശി വേണ്ട… ജീവന് നിലനിര്‍ത്താന്‍ ആവശ്യമുള്ളത് മാത്രം കഴിക്കുക… ജീവന് നിലനിര്‍ത്താന്‍ എന്ത് കഴിക്കണം എന്ന് മറ്റാരേക്കാളും നന്നായി മെഡിസിന് പഠിക്കുന്ന നിങ്ങള്ക്കറിയണമല്ലോ ? ഭക്ഷണം കുറച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ലാഭിക്കാമല്ലോ ? ഒപ്പം എംബസ്സിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരോടൊപ്പം നില്ക്കുക, അവരോടു യുദ്ധം ചെയ്യാന്‍ നില്‍ക്കാതെ… കാരണം അവര്‍ നിസ്സാഹായരാണ്..!!
ഇന്ത്യന്‍ ക്യാംപില്‍ വല്ല രോഗികളോ, ഗര്‍ഭിണികളോ, കുട്ടികളോ ഒക്കെ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം കൂടി ശ്രദ്ധിക്കൂ… നാളെ ഡോക്ടര്‍ ആകാനുള്ളവരല്ലേ നിങ്ങള്‍… ഇനി, യുദ്ധത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യൂ… സ്വന്തം കാര്യം മാത്രം നോക്കി ഓടേണ്ടവരല്ലല്ലോ ഡോക്ടര്‍മാര്‍…!! മാതൃരാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കൂ… പോകുന്നിടത്തെല്ലാം കയ്യിലൊരു മൂവര്‍ണ്ണക്കൊടിയും കരുതൂ..!!
പി.കെ ഷിബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: