കീവ് : സംഘര്‍ഷത്തിന്റെ നാലാം ദിവസം ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറൂസില്‍ വച്ച് ഇരുവിഭാഗങ്ങളും ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചത്. ഇതിനായി റഷ്യന്‍ പ്രതിനിധി സംഘവും ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി അറിയിച്ചു. നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങളില്‍ വെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് സെലന്‍സ്കിയുടെ നിര്‍ദ്ദേശം വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളാണ് ചര്‍ച്ചയ്ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റഷ്യക്കൊപ്പം നില്ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ബലാറുസില്‍ വെച്ച് ചര്‍ച്ച നടത്തുന്നതില്‍ ഉക്രൈന് വിയോജിപ്പ് അറിയിച്ചത്.
കീവ് ഇപ്പോഴും തങ്ങളുടെ പക്കലാണെന്നാണ് ഉക്രൈന് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് ഉക്രൈന് സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ഖാര്‍കീവിലെ അധിനിവേഷം കടുപ്പിച്ച് റഷ്യന്‍ സൈന്യം. കര, വ്യോമ, നാവികം എന്നീ മുന്ന് വിഭാഗങ്ങളില്‍ കൂടിയുള്ള റഷ്യ ഉക്രൈനിനെ വളഞ്ഞിരിക്കുകയാണ്. മിസൈല്‍ ആക്രമണത്തില്‍ ഖാര്‍കീവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്‍ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഖാര്‍കിവിന് സമീപമുള്ള താമസക്കാര്‍ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകള്‍ മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ വിഭാഗം നിര്‍ദേശിച്ചു.
വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. ഉക്രൈന് തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി 37,000 സാധാരണക്കാരെ ഉക്രൈന് പട്ടാളത്തിന്റെ ഭാഗമാക്കി. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്.
എന്നാല്‍ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ. വീടുകള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്വേകളിലും അഭയം തേടുന്നതിനാല്‍ ആള് അപായം കുറവാണ്.
അതിനിടെ നാട്ടുകാരില്‍ നിന്ന് ആയുധങ്ങള്‍ തിരികെ വാങ്ങണണമെന്ന് റഷ്യ ഉക്രൈനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നല്കി. തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്റിനെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് റഷ്യന്‍ ലക്ഷ്യം.
റഷ്യക്കെതിരെ പോരാടാന്‍ ഉക്രൈനിന് വേണ്ടി ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങള്‍ ലഭ്യമാക്കും. ഇന്ന് രാവിലെ സിഡ്നിയിലാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി. യുക്രൈനില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബെല്‍ജിയവും ജര്‍മനിയും യുക്രൈന് പിന്തുണയുമായി രം?ഗത്തെത്തിയിരുന്നു. യുക്രൈന് സൈന്യത്തിന് 2,000 മെഷീന് ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. യുക്രൈനിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്കി.
രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും സെലെന്‍സ്കി പറഞ്ഞു.
രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങള്‍ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും സെലന്‍സ്കി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: