വി. രവികുമാര്‍
1949ല്‍ അച്ഛന് നടുവട്ടത്ത് ഒരു വൈദ്യശാല സ്ഥാപിച്ചു. അതിന് പേരിട്ടത്- തലമുറകളിലൂടെ പകരുന്ന കളരി മുറകള്‍ ശാര്‍ങധരന്‍ ആയുര്‍വ്വേദ ഔഷധശാല-എന്നായിരുന്നു. അച്ഛനോട് പല സ്നേഹിതരും ചോദിച്ചു പോലും ആരാണ് ഈ ശാര്‍ങധരന്‍. ശാര്‍ങധരന്‍ കുറച്ച് കഴിഞ്ഞാല്‍ വരുമെന്നായിരുന്നു മറുപടി.
സി.വി.ശാര്‍ങധരന്‍ ഗുരുക്കള്‍ കോഴിക്കോട് ജില്ലയില്‍ ബെയ്പൂര്‍ വില്ലേജില്‍ വെസ്റ്റ് നടുവട്ടത്ത്, സി.വി. അപ്പുവൈദ്യരുടെയും കാര്‍ത്യായനി അമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി ജനിച്ചു. അച്ഛന് ഒരു പാരമ്പര്യ വൈദ്യന് ആയിരുന്നു. ശാര്‍ങധരന്‍ ഗുരുക്കളുടെ മൂത്തത് രണ്ട് സഹോദരിമാര്‍. മൂന്നാമത്തേത് ഗുരുക്കളും. ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ അച്ഛന് തന്റെ പേര് വൈദ്യശാലക്ക് നല്കി. അച്ഛന് ഒരു ദീര്‍ഘവീക്ഷണമുള്ള ആള് ആയിരുന്നുവെന്ന് പറയുന്നതില്‍ ഗുരുക്കള്‍ക്ക് അഭിമാനം. അച്ഛന് പ്രഗത്ഭ വൈദ്യനും വിഷഹാരിയും. ഏത് പാമ്പു കടിച്ചാലും വിഷം ഇറക്കുവാന്‍ അച്ഛന് സാധിക്കുമായിരുന്നു. അത് കൂടാതെ ഒരു നാട്ടുപ്രമാണിയും. ഞാന്‍ ജനിക്കുമ്പോള്‍ അച്ഛന് ജനസംഘത്തിന്റെ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ്. അത് അടിയന്തരാവസ്ഥ കഴിയുന്നതുവരെ തുടര്‍ന്നു. അതിന് ശേഷം ജനതാപാര്‍ട്ടി വന്നപ്പോഴാണ് അച്ഛന് പദവി ഒഴിഞ്ഞത്.
കളരിപ്പയറ്റിന്റെയും വൈദ്യത്തിന്റെയും വഴികളിലേക്ക് താന്‍ വന്നതിനെക്കുറിച്ച് ശാര്‍ങധരന്‍ ഗുരുക്കള്‍ പറയുന്നത് ഇങ്ങനെയാണ്: ”ഞാന്‍ ജനിച്ചതും വളര്‍ന്നതും സംഘ കുടുംബത്തിലാണ്. അഞ്ചുവയസ്സു മുതല്‍ സംഘശാഖയിലും, ഒപ്പം കളരിപ്പയറ്റും പഠിക്കുവാന്‍ തുടങ്ങി. കൂടാതെ അച്ഛന്റെ അടുത്തുനിന്നും വൈദ്യവും. കളരിപ്പയറ്റ് ഗുരുക്കന്മാരായിരുന്ന കെ.പി. നാണു ഗുരുക്കള്‍, എം. സ്വാമി ഗുരുക്കള്‍, അഗസ്ത്യന് ഗുരുക്കള്‍, സി.വി. അപ്പു നമ്പ്യാര്‍ ഗുരുക്കള്‍ തലശ്ശേരി, ദാമോദര ഗുരുക്കള്‍ ധര്‍മ്മടം-ഇവരില്‍ നിന്നെല്ലാം കളരിപ്പയറ്റിന്റെ വിവിധ മുറകള്‍ പഠിച്ചു. ഇതില്‍ ദാമോദരന്‍ ഗുരുക്കള്‍ അപാരമായ അഭ്യാസ പാടവം ഉള്‍ക്കൊണ്ട മഹത് വ്യക്തിയായിരുന്നു. പല അദ്ഭുത വിദ്യകളും സ്വായത്തമാക്കിയയാള്‍. ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹത്തിന് 84 വയസ്സ്. നാലുവര്‍ഷം എനിക്ക് അദ്ദേഹത്തിന്റെ സമ്പര്‍ക്കം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചു. 88-ാം വയസ്സില്‍ അദ്ദേഹം സ്വശരീരം വെടിഞ്ഞു.
”കളരിപ്പയറ്റിന്റെ നിഗൂഢമായ പല അഭ്യാസമുറകളും അദ്ദേഹത്തില്‍ നിന്നും സ്വായത്തമാക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. 1970 മുതല്‍ ശാര്‍ങധരന്‍ ഗുരുക്കള്‍ സ്വന്തമായി ചികിത്സകള്‍ ചെയ്തുവരുന്നു. ചികിത്സാരംഗത്ത് ഇപ്പോള്‍ 52 വര്‍ഷം പിന്നിടുന്നു. പ്രമുഖ ആര്‍എസ്എസ് പ്രചാരകന്മാര് പരേതരായ മാനനീയ ഭാവുറാവ് ദേവറസ്ജി, മാനനീയ ദത്തോപന്ത് ഠേംഗ്ഡിജി, പി. പരമേശ്വര്‍ജി, പി.മാധവജി, മദന്‍ദാസ്ജി, ഇപ്പോള്‍ ആര്‍എസ്എസ് അഖിലഭാരത കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, മുന്‍ ബിജെപി നേതാവ് പി.പി. മുകുന്ദന് തുടങ്ങിയവരെ ചികിത്സിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഗുജറാത്തിലെ സജ്ഞന്‍ ഭായ് ഹോസാജി ശാര്‍ങധരന്‍ ഗുരുക്കളുടെ ശിഷ്യനായിരുന്നു.
കഴിഞ്ഞ 30 വര്‍ഷക്കാലമായി ആലുവായില്‍ കളരിയും ചികിത്സാ ആശുപത്രിയും നിര്‍മിച്ച് പ്രവര്‍ത്തിച്ചുവരുന്നു. എത്ര പഴകിയ നടുവേദന, കഴുത്തു വേദന, ശരീര ശോഷണം, അമിതവണ്ണം, പ്രഷര്‍, പ്രമേഹം, മൂലക്കുരു, വാതസംബന്ധമായ അസുഖങ്ങള്‍ മുതലായ രോഗങ്ങള്‍ പാരമ്പര്യ കളരി മര്‍മ്മചികിത്സയിലൂടെ ചികിത്സിച്ചു സുഖപ്പെടുത്തുന്നു. ബോണ്‍ സെറ്റിങ്, എല്ലുകള്‍ ഒടിഞ്ഞാല്‍ ശരിപ്പെടുത്തുന്നു. പ്ലാസ്റ്റര്‍ ഇട്ട് വളഞ്ഞുപോയത് ശരിയാക്കുവാന്‍ സാധിക്കും.”
പരേതയായ കെ.കെ. ഷൈലജയാണ് ഗുരുക്കളുടെ ഭാര്യ. ഒരു മകള്‍ ഉണ്ട്-അഞ്ജലി. ആയുര്‍വ്വേദ ഡോക്ടറാണ്. ഇപ്പോള്‍ അമൃത ആയുര്‍വ്വേദ മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുന്നു. അഞ്ജലി മൂന്നു വയസ്സു മുതല്‍ കളരിപ്പയറ്റ് പഠിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ കളരിയും നടത്തുന്നു. ശാര്‍ങധരന്‍ ഗുരുക്കളുടെ അച്ഛന് മുതല്‍ മൂന്നാമത്തെ തലമുറയാണ് വൈദ്യരംഗത്ത് നിലയുറച്ച അഞ്ജലി വരെയുള്ളത്.
ശാര്‍ങധരന്‍ ഗുരുക്കള്‍ ആര്‍എസ്എസ് കോഴിക്കോട് ജില്ലാ ശാരീരിക് പ്രമുഖ്, പ്രാന്തീയ നിയുദ്ധ പ്രമുഖ്, അഖിലഭാരതീയ നിയുദ്ധ് സ്പെഷ്യലിസ്റ്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
സി.വി. ശാര്‍ങധരന്‍ ഗുരുക്കളുടെ ഫോണ്‍: 9447604712
പ്രതികരിക്കാൻ ഇവിടെ എഴുതുക: