കീവ്: യുദ്ധം തുടങ്ങി 48 മണിക്കൂറിനകം ഉക്രൈന് തലസ്ഥാനം കീവ് റഷ്യന്‍ സേന കീഴടക്കി. റഷ്യന്‍ ടാങ്കുകള്‍ കീവിലെ തെരുവകളിലൂടെ പായുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്യമായ പ്രതിരോധം ഒന്നുമില്ലാതെയാണ് ഉക്രൈന് തലസ്ഥാനത്ത് കീവിലെത്തിയത്. എന്നാല്‍, കനത്ത വെടിവയ്പ്പ് കീവില്‍ നടക്കുന്നെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരം ഉടന്‍ റഷ്യന്‍ സേന പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേര് ഇതിനകം ഉക്രൈന് വിട്ടിട്ടുണ്ട്. റഷ്യയുടെ സൈനിക ശക്തിക്കു മുന്നില്‍ ഉക്രൈന് മുട്ടുമടക്കിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ, റഷ്യന്‍ ആക്രമണങ്ങള്‍ കടുത്തതോടെ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ജനങ്ങളോട് യുെ്രെകന് പ്രസിഡന്റ് വൊളാദിമിര്‍ സെലെന്‍സ്കി ആഹ്വാനം ചെയ്തു. റഷ്യന്‍ സൈന്യം യുെ്രെകന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുെ്രെകന് സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്കി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതൊന്നും പക്ഷേ ഫലം കണ്ടില്ല.
‘രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക’ സെലെന്‍സ്കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നുമായിരുന്നു സെലെന്‍സ്കിയുടെ ട്വീറ്റ്.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്മാര് രാജ്യം വിടരുത്. രാജ്യത്തിന് വേണ്ടി പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ആയുഘം നല്‍കുമെന്നും യുെ്രെകന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്കുന്നതുള്പ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാന്‍ യുെ്രെകനെ പ്രേരിപ്പിച്ചത്.യുദ്ധത്തെ തുടര്‍ന്ന് യുെ്രെകന് നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ട പലായനം നടക്കുകയാണ്.
നാറ്റോയിലെ 27 രാജ്യങ്ങളോടും ഉള്‍പ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: