അനില്‍. ജി
റഷ്യ-ഉക്രൈന് യുദ്ധം ലോകത്തിനു തന്നെ വന്‍ തിരിച്ചടിയാകുകയാണ്. എണ്ണവിലയും സ്വര്‍ണ്ണവിലയും കൂടി. കൊറോണ പ്രതിസന്ധിയില്‍ നിന്ന് കഷ്ടിച്ചു കരകയറി വരികയാണ് ലോകരാജ്യങ്ങള്‍ എല്ലാം. ഇതിനിടയിലുണ്ടായ യുദ്ധം പല പ്രശ്നങ്ങള്‍ക്കാണ് ഇടയാക്കുന്നത്.
റഷ്യയുടെ പല തരത്തിലുള്ള ആശങ്കകളും മറ്റുമാണ് ഇന്നലെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ കാരണം. യുഎസ്എസ്ആര്‍ എന്ന സോവിയറ്റ് യൂണിയന് തകര്‍ന്നതിന് ശേഷം രാജ്യങ്ങള്‍ തമ്മിലുണ്ടായ ബന്ധങ്ങളിലും അകല്‍ച്ചകളിലുമാണ് പ്രശ്നങ്ങളുടെ തുടക്കം. സോവിയറ്റ് യൂണിയന് പല രാജ്യങ്ങളായി മാറിയ ശേഷം റഷ്യയാണ് ഏറ്റവും കരുത്തനായ രാജ്യം. സമ്പത്തിലും വലിപ്പത്തിലും എല്ലാം മുന്പന്. ഉക്രൈനും സാമാന്യം ശക്തം തന്നെ. യുഎസ്എസ്ആര്‍ ശിഥിലമായതിനു ശേഷം പിറവിയെടുത്ത 15 രാജ്യങ്ങളില്‍ മിക്ക രാജ്യങ്ങള്‍ക്കും കൂറ് യൂറോപ്യന്‍ യൂണിയനോടായിരുന്നു. യൂറോപ്യന്‍ യൂണിയനിലും നാറ്റോ( നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസഷേന്) സഖ്യത്തിലും അംഗത്വമെടുക്കാന്‍ ഇവര്‍ ശ്രമിച്ചു. 2004ല്‍ ഈ 15 രാജ്യങ്ങളില്‍ പെട്ട എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നീ രാജ്യങ്ങളും സമീപത്തുള്ള പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ നിരവധി രാജ്യങ്ങളും 2007ല്‍ ബള്‍ഗേറിയ, റൊമാനിയ എന്നിവയും നാറ്റോ സഖ്യത്തില്‍ ചേര്‍ന്നു. അങ്ങനെ റഷ്യയുടെ ചുറ്റുമുള്ള നല്ലൊരു പങ്കും യുഎസ് നേതൃത്വത്തിലുള്ള നാറ്റോയില്‍ അംഗമാകുകയും യൂറോപ്യന്‍ യൂണിയനൊപ്പം നിലകൊള്ളുകയും ചെയ്തു. ഇതോടെ മേഖലയില്‍ റഷ്യ ഒറ്റപ്പെട്ടു.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക രാജ്യമായ സമയത്തു തന്നെ ഉക്രൈനിനും താത്പര്യം യൂറോപ്യന്‍ യൂണിയനോടായിരുന്നു. ഉക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ യൂറോപ്യന്‍ യൂണിയനെയും നാറ്റോയേയും അനുകൂലിക്കുന്നവരായിരുന്നു. ജനസംഖ്യയുടെ 81 ശതമാനത്തോളം പേരും ഈ നിലപാടിലായിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ റഷ്യന്‍ അനുകൂലികളായിരുന്നു. ഉക്രൈന് ജനതയില്‍ കഷ്ടിച്ച് 20 ശതമാനം പേര്‍ക്കു മാത്രമേ റഷ്യന്‍ താത്പര്യം ഉണ്ടായിരുന്നുള്ളു. തങ്ങള്‍ റഷ്യയുടെ അടിമരാജ്യമായി മാറുമെന്ന ചിന്തയായിരുന്നു കാരണം. ഉക്രൈന്റെ ഈ നിലപാട് റഷ്യയ്ക്ക് എന്നും ആശങ്കയായിരുന്നു. അതിനിടെ റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ച് എന്ന പ്രസിഡന്റിനെ 2014ല്‍ ‘അന്തസ്സിന്റെ വിപഌവ’ (റവല്യൂഷന് ഓഫ് ഡിഗ്നിറ്റി)ത്തിലൂടെ എതിരാളികള്‍ പു
റത്താക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ഉക്രൈനും റഷ്യയും തമ്മിലുണ്ടായ യുദ്ധങ്ങളില്‍ 14,000 പേര് എങ്കിലും കൊല്ലപ്പെട്ടു. ഈ സമയത്താണ്, ഉക്രൈനിന്റെ ഭാഗമായ ക്രിമിയ ഉപദ്വീപ് റഷ്യ പിടിച്ചെടുത്ത് അവരുടെ ഭാഗമാക്കിയത്. അന്തസ്സിന്റെ വിപ്ലവത്തെത്തുടര്ന്നായിരുന്നു ഈ സംഭവവും. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കടുത്തു.
പ്രസിഡന്റ് പുറത്തായതിനു ശേഷം വന്നത് ദുര്‍ബലമായ സര്‍ക്കാരായിരുന്നു. ഈ യുദ്ധസമയത്ത് ഉക്രൈനിലെ ഡോണ്‍ബാസ് എന്ന നഗരവും റഷ്യ ആക്രമിച്ചിരുന്നു. സാമ്പത്തികമായും സാംസ്ക്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള നഗരമാണിത്. ഇവിടെ ഉക്രൈന് സൈന്യവും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ ഇന്നും നിരന്തരം സംഘര്‍ഷമുണ്ട്.
ക്രമണേ ഉക്രൈന് യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ അടുക്കുകയും 2024ല്‍ യൂണിയന്റെ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നാറ്റോയില്‍ ചേരാനും അവര്‍ പദ്ധതിയിട്ടു. 2019ല്‍ ഡോണ്‍ബാസ് നഗരത്തില്‍ ശാന്തിയും സമാധാനവും ഉക്രൈനിന്റെ സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ യൂണിയന് അനുകൂലിയായ വ്ളാദിമിര്‍ സെലന്‍സ്കി പ്രസിഡന്ാകുകയും ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും സ്വതന്ത്ര രാജ്യമെന്ന നിലയ്ക്കല്ല, തങ്ങളുടെ സ്വാധീനവലയത്തിലുള്ള ഒരു മേഖല മാത്രമായിട്ടാണ് റഷ്യ ഉക്രൈനിനെ കാണുന്നത്. അതിനാല്‍ അവര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെയും നാറ്റോ അംഗത്വമെടുക്കുന്നതിനെയും പലതരത്തില്‍ തടയാന്‍ ശ്രമിച്ചുവരികയാണ് റഷ്യ. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും എല്ലാം ഉക്രൈനിനെ പിന്തുണയ്ക്കുന്നത് റഷ്യക്ക് അസ്വസ്ഥയാണ് ഉണ്ടാക്കുന്നത്. റഷ്യയെ പ്രകോപിപ്പിക്കാനുള്ള അവസരങ്ങള്‍ ഒന്നും അമേരിക്ക പാഴാക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് റഷ്യ സദാ സമയം ഉൈക്രനെതിരെ തിരിയുന്നതും അതിര്‍ത്തി മേഖലയില്‍ സൈന്യത്തെ നിയോഗിച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നതും ഡോണ്‍ബാസ് നഗരത്തില്‍ വിമതരെ ഇറക്കി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. ഈ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള യുദ്ധവും.
റഷ്യ ക്രിമിയ പിടിച്ചെടുത്തതും ഡോണ്‍ ബാസില്‍ ഇടപെടുന്നതും 94ല്‍ ഉക്രൈന്റെ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ കരാറിന്റെ ലംഘനമാണെന്നാണ് യുഎസ് അടക്കമുള്ളവര്‍ പറയുന്നത്.
റഷ്യയുടെ പ്രധാന ആശങ്കകളും ആവശ്യങ്ങളും
- ഉക്രൈനെയും മുന്‍ സോവിയറ്റ് യൂണിയന് രാജ്യങ്ങളെയും നാറ്റോയില്‍ നിന്ന് അകറ്റുക
- അതിര്‍ത്തിയില്‍ യൂറോപ്യന്‍ പിന്തുണയോടെയുള്ള ആയുധ വിന്യാസം അവസാനിപ്പിക്കുക
- ഉക്രൈന് നാറ്റോയില്‍ ചേര്‍ന്നാല്‍ നാറ്റോ സൈന്യം അതിര്‍ത്തി വെര എത്തും. ഇത് അമേരിക്ക അടക്കമുള്ളവര്‍ക്ക് സഹായകം
- അവര്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ പുറത്തു നിന്ന് ആക്രമണം ഉണ്ടായാല്‍ സഖ്യത്തിലുള്ളവര്‍ സഹായിക്കും
- അങ്ങനെ വന്നാല്‍ നാറ്റോയുടെ സഹായത്തോടെ ക്രിമിയ തിരിച്ചുപിടിക്കാന്‍ ഉക്രൈന് ശ്രമിക്കും. ആ ആശങ്ക പ്രസിഡന്റ് വഌദിമിര്‍ പുടിന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
- സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം രൂപപ്പെട്ട 15 രാജ്യങ്ങളും റഷ്യയുടെ എതിര്‍ചേരിയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: