ന്യൂദൽഹി :ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഹംഗറി വഴി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം ഉക്രൈനിലേക്ക് പുറപ്പെട്ടു.
റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രെയ്ന് വ്യോമപാത അടച്ചിരിക്കുകയാണ്. അപ്പോള്‍ കരമാര്ഗ്ഗംമാത്രമാണ് ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്നും ഹംഗറിയിലേക്ക് എത്തിക്കാന്‍ കഴിയുക. ഇപ്പോള്‍ 20,000 ഇന്ത്യക്കാര്‍ ഉക്രൈനിലുണ്ട്. ഇതില്‍ അധികം പേരും വിദ്യാര്‍ത്ഥികളാണ്.
ഉക്രൈനിന്റെ പടിഞ്ഞാറൻ മേഖലകളിൽ വലിയ കുഴപ്പങ്ങള്‍ ഇപ്പോഴില്ല. ഈ സാഹചര്യം മുതലാക്കി ഇന്ത്യക്കാരെ ആദ്യം പടിഞ്ഞാറൻ ഉക്രൈനില്‍ എത്തിക്കുകയും അവിടെ നിന്നും ഹംഗറി അതിർത്തിവഴി ഇന്ത്യയിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഹംഗറിയ്ക്ക് പുറമേ മറ്റ് പടിഞ്ഞാറൻ രാജ്യങ്ങൾ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. .ഹംഗറിയിലെ ഇന്ത്യൻ എംബസിയും ഉക്രൈയ്നിലെ ഇന്ത്യൻ എംബസിയും അന്യോന്യം സഹകരിച്ചാണ് ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നേരത്തെ കിഴക്കൻ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും സംഘർഷം വര്‍ധിച്ചപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: