വാഷിംഗ്ടണ്‍:റഷ്യയെ ഏത് യുദ്ധവും ജയിക്കാന്‍ പ്രാപ്തരാക്കിയത് സിറിയന്‍ യുദ്ധമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് ഐഎസ് ഐഎസിന്റെ നട്ടെല്ലൊടിക്കുന്നതിലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയുടെ സ്വാധീനത്തെ ചുരുട്ടിക്കെട്ടുന്നതിലും റഷ്യ വിജയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനുവേണ്ടി 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ റഷ്യ 162 ആയുധങ്ങള്‍ പ്രയോഗിച്ച് കറ തീര്‍ന്നിരുന്നു.
റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു റഷ്യന്‍ സേനയുടെ ഒടുവിലത്തെ നേട്ടങ്ങളെ ഏറെ പ്രകീര്‍ത്തിച്ചിരുന്നു. ‘ഞങ്ങള്‍ സിറിയയില്‍ 162 തരം ആധുനികവും കാലികവുമായ ആയുധങ്ങള്‍ പരീക്ഷിച്ചിരുന്നു. അതെല്ലാം ഉയര്‍ന്നതോതില്‍ ഫലപ്രാപ്തി കാണിച്ചുതന്നിരുന്നു. അതില്‍ ആകം പത്ത് ആയുധങ്ങള്‍ മാത്രമാണ് പ്രതീക്ഷിച്ച ഫലം കാണിക്കാതിരുന്നത്’- അദ്ദേഹം പറഞ്ഞു.
സിറിയന്‍ സര്‍ക്കാരിന് വേണ്ടി ഇടപെട്ടത് റഷ്യയുടെ സൈനിക ശക്തി തുറന്ന് കാട്ടാനുള്ള അപൂര്‍വ്വ അവസരമായി മാറി. 900 മൈലുകള്‍ അകലെയുള്ള സിറിയയിലെ ലക്ഷ്യസ്ഥാനങ്ങളില്‍ റഷ്യയില്‍ നിന്നും അയച്ച് ക്രൂസ് മിസൈലുകള്‍ കൃത്യമായ നാശം വിതച്ചിരിുന്നു. പുടിന്റെ 63ാം ജന്മദിനത്തിലായിരുന്നു ഈ ദീര്‍ഘദൂര ക്രൂസ് മിസ്സൈലിന്റെ ശക്തി പരീക്ഷിച്ചത്. റഷ്യയിലെ കേന്ദ്രങ്ങളില്‍ നിന്നും ബെയര്‍ ആന്റ് ബാക്ക്ഫയര് ബോംബറുകള്‍ റഷ്യയുടെ വ്യോമസേന അയച്ചിരുന്നു. റഷ്യയുടെ ഒരേ യൊരു വിമാനവാഹിനിക്കപ്പല്‍ അഡ്മിറല്‍ കുസ്നെറ്റ്സൊവ് ആര്‍ടിക് സമുദ്രത്തില്‍ നിന്നും സിറിയന്‍ തീരുത്തുവരെ വ്യോമാക്രമണം നടത്താന്‍ പോയി.
‘സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്ക്ക് രണ്ട് ലക്ഷ്യമുണ്ടായിരുന്നു. ഒന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെ പിന്തുണയ്ക്കല്. പക്ഷെ രണ്ടാമത്തേതായിരുന്നു പ്രധാനലക്ഷ്യം- യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളോട് ഉക്രെയ്ന് പ്രശ്നത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള മുന്നറിയിപ്പ് നല്കല്. എന്നാല്‍ ഉക്രെയ്ന് പിന്നില്‍ യുഎസും യുറോപ്യന്‍ രാഷ്ട്രങ്ങളും നാറ്റോയും ശക്തമായി നിലയുറപ്പിച്ചതോടെ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടു.’- വാഷിംഗ്ടണിലെ കെന്നന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്സാണ്ടന്‍ ഗോള്ട്സ് പറയുന്നു.
സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്ക്ക് ചില രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. 1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ അവര്‍ക്ക് ലോകത്തിലെ സൂപ്പര്‍ പവര്‍ എന്ന പദവി നഷ്ടമായി. അതോടെ അമേരിക്ക ലോകപൊലീസായി വിലസി. അമേരിക്ക ഇറാഖിനും യൂഗോസ്ലാവ്യയിലും ഇടപെട്ടു. മുല്ലപ്പൂവിപ്ലവം തൊട്ട് നിരവധി അറബ് രാഷ്ട്രങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിച്ചു. എന്നാല്‍ പുടിന് നിശ്ശബ്ദം റഷ്യയുടെ സൈനിക ശക്തിയെ ആധുനികവല്‍ക്കരിക്കുന്നതിന് മുന്‍ഗണന നല്കി. അതുവരെ റഷ്യയെ വീണ്ടും ആഗോള കരുത്തിന്റെ പ്രതീകമാക്കി ലോകത്തിന് മുന്നില്‍ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. സിറിയന്‍ യുദ്ധം റഷ്യയുടെ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള കേന്ദ്രത്തില്‍ ഫലപ്രദമായി ആക്രമണം നടത്താനുള്ള ശേഷി റഷ്യയ്ക്ക് നല്‍കിയെന്ന് വെര്‍ജിനിയയിലെ സിഎന്‍എ തിങ്ക്ടാങ്ക് പ്രതിരോധ വിദഗ്ധന്‍ ദമിത്രി ഗോരെന്‍ബര്‍ഗ് പറയുന്നു. ഇത് ലോകത്തിന് മുന്നില്‍ വലിയൊരു താക്കീതായിരുന്നു. ‘അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു ഓപ്പറേഷനായിരുന്നു. എന്നാല്‍ പല വിദഗ്ധരും അവര്‍ക്ക് ശേഷിയുണ്ടെന്ന് കരുതുന്നതിനേക്കാള്‍ അധികമായിരുന്നു അത്’- ഗോരെന്‍ബര്‍ഗ് പറഞ്ഞു.
ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കുക വഴി യൂറോപ്പിലെ ഉള്ളറകളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്രമണം എത്തിക്കാന്‍ കഴിഞ്ഞു എന്ന യുഎസ് കാണിച്ചുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: