ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ സ്ത്രീ വിരുദ്ധ പ്രസംഗം വിവാദത്തില്‍, പ്രതിഷേധവുമായി സിപിഎം. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ഇടതുപക്ഷത്തേക്ക് പോയ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെയാണ് ഇത്തരമൊരു വിവാദ പ്രസംഗം നടത്തിയത്.
കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘രാജി ചന്ദ്രന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്. ഭര്‍ത്താവിന് കൊടുക്കാന്‍ പറ്റാത്ത സുഖം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കാന്‍ കഴിയുമെങ്കില്‍ അതു കൊടുക്കാനുള്ള ശേഷി രാജിക്കുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ടു കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ആഫീസില്‍ വരാന്‍ അനുവദിക്കില്ല.’- ഇങ്ങനെ പോകുന്നു സ്ത്രീകളടങ്ങുന്ന സദസിനോടുള്ള സി.പി. മാത്യുവിന്റെ പ്രസംഗം.
സി.പി. മാത്യുവിന്റെ പ്രസംഗം മ്ലേച്ഛവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നത് സിപ.എമ്മിന്റെ സംസ്കാരം അല്ല. അത് കോണ്‍ഗ്രസിന്റെ രീതിയാണ്. രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് എന്ത് മാന്യതയാണ് കോണ്‍ഗ്രസ് കൊടുക്കുന്നതെന്നാണ് സി.പി. മാത്യുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് രാജി ചന്ദ്രനും പ്രതികരിച്ചു. പേരെടുത്ത് പറഞ്ഞുള്ള പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രസംഗത്തില്‍ അശ്ലീലതയില്ലെന്നും താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സി.പി. മാത്യു പിന്നീട് പറഞ്ഞത്. അംഗങ്ങള്‍ കൂറുമാറിയതിനെ തുടര്‍ന്ന് അടുത്ത കാലത്ത് കുടയത്തൂര്‍, മൂന്നാര്‍, വാത്തിക്കുടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവും ഇടുക്കിയില്‍ യുഡിഎഫിന് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: