കീവ്: റഷ്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കിയെന്ന് അവകാശപ്പെട്ട് ഉക്രൈന്. റഷ്യയുടെ 5 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി ഉക്രൈന് പ്രതിരോധ സേന പറയുന്നു. റഷ്യന്‍ സൈന്യത്തിന് തക്കതായ മരുപടി നല്‍കിയതായും പ്രതിരോധ വകുപ്പ പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.
റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉെ്രെകന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെട ഏര്‍പ്പെടുത്താന്‍ സേനയ്ക്ക് സാധിക്കും.
ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം . ‘ഇന്ന്, പ്രസിഡന്റ് പുടിന് ഡോണ്‍ബാസില്‍ സൈനിക ഓപ്പറേഷന് പ്രഖ്യാപിച്ചു. റഷ്യ നമ്മുടെ സൈനിക ക്യാംപുകളും അതിര്‍ത്തികള്‍ക്കും നേരെ ആക്രമണം നടത്തി. ഉെ്രെകനിലെ പല നഗരങ്ങളിലും സ്ഫോടനങ്ങള്‍ നടന്നു. അതിനാല്‍ പട്ടാള നിയമം ഏര്‍പ്പെടുത്തു. ഒരു മിനിറ്റ് മുമ്പ്, ഞാന്‍ പ്രസിഡന്റ് ബൈഡനുമായി ഒരു സംഭാഷണം നടത്തി.അമേരിക്ക ഇതിനകം അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാന്‍ തുടങ്ങി. ജനങ്ങള്‍ ശാന്തമായി ഇരിക്കുക. പരമാവധി വീട്ടിലിരിക്കുക. സൈന്യം നിങ്ങളെ സുരക്ഷിതരാക്കാന്‍ പരമാമധി ശ്രമിക്കുകയാണെന്ന് സെലെന്‍സ്കി പറഞ്ഞു.
അതേസമയം, കീവ് ഉള്‍പ്പെടെ ഉെ്രെകന് നഗരങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണവും ശക്തമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: