തിരുവനന്തപുരം: ഹരിദാസിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് ആര്‍എസ്എസ്കാര്‍ക്ക് സവര്‍ണ മേധാവിതം ആണെന്ന് എം.വി ജയരാജന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്.
ടി.ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി ചെറുക്കന് എന്ന് വിളിച്ച് ആക്ഷേപിച്ചത് ആര്‍എസ്എസ് നേതാവല്ലെന്നും സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ സഖാവ് വി.എസ്. അച്യുതാനന്ദന് ആണെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു. സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സിപിഎമ്മില്‍ ഉള്ളത്ര വര്‍ണ്ണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാര്‍ട്ടിയിലും കാണില്ലെന്നും ആശ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എം.വി ജയരാജൻ
ഞാൻ ജയരാജേട്ട എന്ന് തന്നെയാ വിളിക്കുന്നത്
മുതിർന്ന സഹോദര സ്ഥാനത്ത് തന്നെയാ കാണുന്നത്
കരുതലോടെ അല്ലാതെ ഒരിക്കൽ പോലും എന്നോടും മിലനോടും സംസാരിചിട്ടില്ല.
ഒരിക്കൽ പരിചയപ്പെട്ടവർക്ക് എല്ലാം നല്ല അനുഭവങ്ങൾ മാത്രം ആണ് പറഞ് കേട്ടിട്ടുള്ളത്.
ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കും വിളിക്കാം എന്ന് പറഞ്ഞാൽ കൃത്യമായി തിരിച്ച് വിളിച്ചിരിക്കും. എതിർ രാഷ്ട്രീയക്കാർ പോലും എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള അഭിപ്രായമാണ്.
മുഖ്യമന്ത്രിടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നപ്പോൾ പലവട്ടം കണ്ടിട്ടുണ്ട് തിരക്കോട് തിരക്ക് പക്ഷേ എല്ലാ കാര്യവും കൃത്യമായി ഓർത്ത് ചെയ്യുന്നു
അവിടെ” സഖാവത്തം” കണ്ടില്ല.
സഖാവാണ് പാർട്ടി കഴിഞ്ഞിട്ടേ എന്തും ഉണ്ടാവുള്ളു പൊലിസ് സ്റ്റേഷന്റെ മുന്നിൽ പോയി വെല്ലുവിളിയ്ക്കാൻ ജയരാജേട്ടനെ പോലൊരു സഖാവിനെ സാധിയ്ക്കു.
കുറ്റപെടുത്താൻ പറ്റില്ല
നേതാവ് അണികൾക്ക് ആവേശവും സുരക്ഷിതത്തവും കൊടുക്കാൻ ബാധ്യസ്ഥനാണ്.
ഇത്രയും എഴുതിയത് ജയരാജേട്ടനെ പുകഴ്ത്തിയതല്ല പുകഴ്ത്തി പറഞ് എനിക്കൊന്നും നേടാനുമില്ല.
കഴിഞ്ഞ ദിവസവും അദ്ദേഹത്തിന് കാർ അപകടം നടന്നതറിഞ്ഞപ്പോൾ വിളിച്ചു വിവരം തിരക്കിയിരുന്നു.
ഇന്നലെ ഹരിദാസ് എന്നയാളിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് എം.വി ജയരാജൻ പറയുന്നത് കേട്ടു RSS കാർക്ക് സവർണ മേധാവിതം ആണ്
മത്സ്യ തൊളിലാളി ആയത് കൊണ്ടാണ് ഹരിദാസിനെ RSS കാർ കൊന്നത് എന്നെല്ലാം!
ടി.ജെ ആഞ്ചലോസിനെ മീൻ പെറുക്കി ചെറുക്കൻ എന്ന് വിളിച്ച് ആക്ഷേപിച്ചത് RSS നേതാവല്ല
CPIM ന്റെ എല്ലാമെല്ലാമായ സാക്ഷാൽ സഖാവ് വി.എസ്സ് അച്ചുതാനന്ദൻ ആണ്!!
സഖാക്കൾ ജാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
CPIM ൽ ഉള്ളത്ര വർണ്ണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാർട്ടിയിലും കാണില്ല.
പാർട്ടി നേതാക്കൻമാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്മണൻ ആണ് മേനോൻ ആണ് നായരാണ് കത്തോലിക്കനാണ് തറവാടി ആണ് എന്ന് പറഞ്ഞല്ലേ സഖാക്കളെ?
ഉച്ചനീചത്വം CPIM ൽ അല്ലേ ഏറ്റവും കൂടുതൽ നില നിൽക്കുന്നത് 2022 ൽ പോലും?
അവൻ … അല്ലേ അങ്ങിനെയെ പെരുമാറു എന്ന് സവർണ CPIM നേതാക്കൻമാർ അവർണ്ണ CPIM കാരെ പറയാറില്ലേ
സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് കള്ളം പറയരുത്.
കിഴക്കമ്പലത്തെ ദീപു ദളിതനാണ്
കൊല്ലപ്പെട്ടതാണ് പ്രതിസ്ഥാനത്ത് CPIM കാരാണ്
CPIM കാർക്ക് പണ്ടേ സവർണ മേധാവിതം ആണല്ലോ?
അപ്പോൾ പിന്നെ ദളിതനായ ദീപുവനോട് അവർക്ക് തൊട്ട് കൂടായ്മ ഉണ്ടാവുക സ്വാഭാവികം.
അത് കൊണ്ടാവാം RSS കാരും CPIM നെ പോലെ സവർണ മേധാവിതം ഉള്ളവരാണ് എന്ന് എം.വി.ജയരാജൻ പറഞ്ഞത്.
ഹരിദാസ് കൊല്ലപ്പെട്ടു ആ ജീവൻ പോയി
പാർട്ടികൊടി പുതപ്പിച്ചു
” ലാൽസലാം സഖാവേ
ഇല്ല ഇല്ല മരിച്ചിട്ടില്ല
സഖാവ് ഹരിദാസ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ “
പതിവ് ചടങ്ങുകൾ കഴിഞ്ഞു.
ഇനി സ്മരാകമായി
സ്മരാകത്തിന് ചുവപ്പ് നിറം ആയി
അവിടെയും മുഷ്ടി ചുരുട്ടി മുദ്ദ്യാവാക്യം വിളിയായി
സമ്മേളനങ്ങളിൽ മൗനം ആചരിക്കലായി.
നേതാക്കൻമാരുടെ മക്കൾ വിദേശത്ത് അല്ലെങ്കിൽ സ്വദേശത്ത് സുരക്ഷിതർ
എന്തേ അണികളുടെ ജീവൻ മാത്രം പോകുന്നു?
അറിഞ്ഞ് കൊണ്ട് നടക്കുന്ന കൊലപാതകങ്ങൾ അല്ലേ ഇതെല്ലാം?
നേതാക്കൾ അറിയാതെ ഒരു രാഷ്ട്രിയ കൊലപാതകവും നടക്കില്ല
Well planned ആണ്
Pre planned ആണ്
ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും !
കൊലപാതക വിവരങ്ങൾ അറിയുമ്പോൾ തന്നെ പത്രസമ്മേളനമായി ആരോപണങ്ങളായി
അടുത്ത ചടങ്ങ് കുടുംബാംഗങ്ങളെ സന്ദർശിയ്ക്കൽ
പത്രക്കാരെ മുൻ കൂട്ടി അറിയിച്ചുള്ള സന്ദർശനം!
അലമുറയിട്ട് കരയുന്ന കുടുബാംഗങ്ങളുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കൽ ചേർത്ത് പിടിക്കൽ കുട്ടികളെ എടുത്ത്
ഉമ്മ
കൊടുക്കൽ ഈ ചടങ്ങ് കഴിഞ്ഞാൽ
പിന്നെ സ്മരാകത്തിന് സ്ഥലം( മുൻകുട്ടി കണ്ട് വച്ചത്) മേടിക്കലായി ഇഷ്ടിക നിരത്തലായി
പിന്നെ കുടുംബത്തിനെ ഏറ്റെടുക്കൽ വീട് വയ്ക്കൽ സഹോദരി ഉണ്ടെങ്കിൽ വിവാഹം നടത്തി കൊടുക്കും സഹോദരനോ സഹോദരിക്കോ
സ്ഥിര വരുമാനമുള്ള ജോലി
ഇതുമൊക്കെ വാർത്തകളിൽ സ്ഥാനം പിടിക്കും!
നേതാക്കൻമാരുടെ മക്കൾ അഭിഭാഷകരാകും ഡോക്ടർമാരാകും എഞ്ചിനയർമാരാകും മൽസ്യ കച്ചവടത്തിലൂടെ മുതലാളിയാകും വിദേശത്ത് ജോലിയ്ക്ക് പോകും!
എന്ത് വലിയ കേസ് അതിപ്പോൾ മയക്ക് മരുന്ന് കേസായാലും സ്ത്രീ പീഡന കേസായാലും അവർ ഊരിപോരും വൻ സ്വീകരണവും നടക്കും
പുഷ്പവൃഷ്ടി നടത്തി ചുവന്ന പരവതാനിയിൽ കൂടി എഴുന്നൊളിക്കും
രക്തസാക്ഷികൾക്കും കിട്ടും പൂക്കൾ കൊണ്ടുള്ള സ്വീകരണം ചുവന്ന പതാക ചുവന്ന പട്ട്!
സെയിം പിച്ച്!!
രാഷ്ട്രീയ കൊലപാതകങ്ങൾ യാദ്യശ്ചികമല്ല
നേതാക്കൻമാർ അറിഞ് നടത്തുന്ന കൊലപാതകങ്ങൾ
ഇത് തിരച്ചറിയാതെ കഥയിലെ കുഴലൂത്ത് കാരന്റെ പുറകെ പോയ കുട്ടികളെയും എലികളെയും പോലെയാണ് അണികൾ സാധാരണ പ്രവർത്തകർ.
കഥയിലെ രാജാവിന്റെ മക്കളും കുഴലൂത്ത്കാരന്റെ പുറകെ പോയതിനാൽ രാജാവിന് എല്ലാ കുട്ടികളെയും രക്ഷിക്കേണ്ടി വന്നു,.
രാഷ്ട്രീയ നേതാക്കൻമാരുടെ മക്കൾ ഇതിലൊന്നും പെടാതെ നോക്കാൻ കഴിവുള്ളവരാണ്
പഠിയ്ക്കും ഉയർന്ന നിലയിൽ ജീവിയ്ക്കാൻ ശ്രമിക്കും .
പിൻകുറിപ്പ്
എന്റെ അപ്പനും നേതാവായിരുന്നു
4 മക്കളും അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണ്
ആൺമക്കൾ 2 പേരും അഭിഭാഷകർ
പെൺ മക്കളിൽ മുതിർന്ന ആൾ സിവിൽ എഞ്ചിനിയറാണ് വിദേശത്താണ്
ഞാൻ LLB പരീക്ഷകൾ എഴുതിയില്ല
Designing Course ചെയ്തു Designer ആയി.
ഇത് എഴുതിയത് ചോദ്യങ്ങൾ വരും ഉറപ്പായിട്ടും അപ്പോൾ മറുപടി പറയാൻ സമയം കണ്ടെത്തണ്ടല്ലോ എന്ന് കരുതിയാണ്.
അപ്പനോട് പാർട്ടി ചെയ്തത് എന്താണ് എന്നൊക്കെ കണ്ടാണ് വളർന്നത്.
അപ്പൻ രാഷ്ട്രിയകാരനായതിന്റെ അനുഭവം കുറച്ചൊന്നുമല്ല ഞങ്ങൾ അനുഭവിചിട്ടുള്ളത്.
അതാവാം 24 hrs സഖാക്കൾ ആവാത്തത് ആരും
മക്കളുണ്ട് എല്ലാവർക്കും ജീവിയ്ക്കണം എല്ലാവർക്കും.
കൊലപാതകത്തിന് ഇര ആവുന്നതും കൊപാതകികളാവുന്നതും അണികൾ മാത്രമെന്ന് തിരിച്ചറിയുക എല്ലാ പാർട്ടിക്കാരും.
അല്ലാതെ പ്രസ്താവനകളിലൂടെ കൊലപാതക രാഷ്ട്രീയം നിർത്താനാവില്ല.
രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്.
പാർട്ടിയ്ക്ക് വളരണം ഉയരണം
ലോകം മുഴുവൻ ശോഭിച്ച് നിൽക്കണം.
ദീപുമാരെയും ഹരിദാസുമാരെയും വേണം.
കൊന്നാലും കൊല്ലപ്പെട്ടാലും നേട്ടം പാർട്ടിയ്ക്ക് മാത്രം.
എത് എടുത്താലും നേട്ടം നമ്മുക്ക്
വയ് രാജാ വയ്
കൊല്ല് സഖാവേ കൊല്ലപെട് സഖാവേ
പാർട്ടി മാനംമുട്ടെ വളരട്ടെ
തിരുവാതിര കളിക്കാർക്ക് പാടി നൃത്തം ചെയ്യാനുള്ളതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: