മോസ്കോ : ഉക്രൈനിനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉക്രൈനില്‍ നിന്ന് വിഘടിച്ചു നില്ക്കുന്ന രണ്ട് പ്രവിശ്യകളെ ലക്ഷ്യമിട്ടാണ് റഷ്യ നീക്കം നടത്തുന്നത്. ഇവിടെ റഷ്യന്‍ ഷെല്ലുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായാണ് റഷ്യ ഉക്രൈന് വിമത പ്രവിശ്യന്‍ അതിര്‍ത്തി കടന്നത്.
രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ആണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് സൈനിക നീക്കം പ്രഖ്യാപിച്ചത്. റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിന് അവകാശപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ ആക്രമണത്തില്‍ കഴിഞ 24 മണിക്കൂറിനിടെ രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഉക്രൈന് അറിയിച്ചു. 12 പേര്‍ക്ക് പരിക്കേറ്റെന്നും അറിയിച്ചിട്ടുണ്ട്.
ഉകൈനിന് നേരെ നീക്കം ആരംഭിച്ചതില്‍ യുഎസും യൂറോപ്യന്‍ യൂണിയനും കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. റഷ്യയുടെ ഈ നടപടി തീക്കളിയാണെന്ന് ലോകരാഷ്ട്രങ്ങള്‍ താക്കീത് നല്‍കിയിട്ടുണ്ട്. കൂടാതെ റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു.
അതേസമയം താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുതിന് നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതല്‍ കൂടുതല്‍ സമ്പന്നനാകുക എന്ന പുതിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുകയെന്നും ട്രംപ് റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.
എന്നാല്‍ റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന് സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുടിന് മുതിരുകയില്ലായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉക്രൈന് – റഷ്യ യുദ്ധം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. എണ്ണയുടെ വില ബാരലിന് 100 ഡോളറിലേക്കാണ് കുതിക്കുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യുക്രൈനിലെ കിഴക്കന്‍ മേഖലയിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിന് ശേഷമാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: