ആലപ്പുഴ: ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്ന രക്തസാക്ഷിയെ തേടി അലയുകയാണ് സിപിഎം സഖാക്കള്‍. അഞ്ചര വര്‍ഷത്തിനിടെ ആര്‍എസ്എസുകാര്‍ ആലപ്പുഴ ജില്ലയില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് വ്യാജ പ്രചാരണം. എന്നാല്‍, ഇവയില്‍ ഒന്നുപോലും രാഷ്ട്രീയ കൊലപാതകമായിരുന്നില്ല.
വയലാറില്‍ അഭിമന്യു എന്ന പാര്‍ട്ടി സഖാവിനെ 2019ല്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍, ഈ പേരില്‍ ഒരാളും വയലാറില്‍ കൊല്ലപ്പെട്ടിട്ടില്ല. പാര്‍ട്ടി മുഖപത്രം പറയുന്ന രക്തസാക്ഷി ആരാണെന്നാണ് സഖാക്കളും നാട്ടുകാരും ചോദിക്കുന്നത്.
ആര്‍എസ്എസിനെതിരേ കുപ്രചാരണം നടത്തുന്നതിന് ഇല്ലാത്ത സഖാക്കളെയും രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മും മുഖപത്രവും. 2016ല്‍ തവണക്കടവില്‍ ഷിബു, 2017ല്‍ കരുവാറ്റയില്‍ ജിഷ്ണു, അതേവര്‍ഷം ആലപ്പുഴയില്‍ മുഹമ്മദ് മുഹസിന് എന്നിവരെയും ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനിയുടെ അവകാശവാദം. ഇതില്‍ ഷിബു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. മദ്യപിച്ച് പ്രദേശവാസികളുമായി ഇയാള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. എന്നാല്‍, അന്നത്തെ സ്ഥലം എംഎല്‍എയുടെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കി.
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് എതിര് സംഘത്തിന്റെ ആക്രമണത്തില്‍ ജിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലും ആര്‍എസ്എസ് പ്രവര്‍ത്തകരാരും പ്രതികളല്ലെന്നതാണ് യാഥാര്‍ഥ്യം. ജിഷ്ണു മരിച്ചതിനു ശേഷമാണ് ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് പ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ഇതിലും കൗതുകകരമാണ് മുഹമ്മദ് മുഹസിനെ സഖാവായി പ്രഖ്യാപിച്ച് സിപിഎം നടത്തിയ പ്രചാരണം. ആലിശേരി ക്ഷേത്രോത്സവം ഒരുസംഘം യുവാക്കള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതിനിടെയാണ് മുഹസിന് പരിക്കേല്‍ക്കുകയും പിന്നീടു മരിക്കുകയുമുണ്ടായത്.
ആദ്യം മുഹസിന് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ചു രംഗത്തെത്തിയത് എസ്ഡിപിഐക്കാരായിരുന്നു. കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കാനും അതുവഴി മുതലെടുപ്പിനും മത ഭീകരവാദികള്‍ ശ്രമം നടത്തി. അപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നു പ്രചരിപ്പിച്ച് സിപിഎം മുഹസിനെ ഏറ്റെടുത്തത്.
ഭരണ സ്വാധീനവും പോലീസ് ഇടപെടലും സിപിഎമ്മിന് തുണയായി. അങ്ങനെ രക്തസാക്ഷിപ്പട്ടികയില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കായി. ഉത്സവ സംഘര്‍ഷങ്ങളിലും മദ്യലഹരിയിലെ ഏറ്റുമുട്ടലിലും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയിലും കൊല്ലപ്പെട്ടവരെ സഖാക്കളായി പ്രഖ്യാപിച്ച് രക്തസാക്ഷികളുടെ എണ്ണം കൂട്ടുകയാണ് സിപിഎം. ദേശാഭിമാനിയാകട്ടെ ഇല്ലാത്ത സഖാക്കളെപ്പോലും രക്തസാക്ഷികളാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: