ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. തലസ്ഥാനമായ ലഖ്നൗ, പില്‍ഭിത്ത്, ലഖിംപൂര്‍ഖേരി, സിതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, ബാണ്ട, ഫത്തേപൂര്‍ എന്നീ ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠന്, മുന്‍ ഇഡി ഉദ്യോഗസ്ഥന് രാജേശ്വര് സിങ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 59ല്‍ 51 സീറ്റിലും ബിജെപി വിജയിച്ചിരുന്നു.
എസ്പിക്ക് നാലും ബിഎസ്പിക്കും കോണ്ഗ്ര സിനും രണ്ട് വീതവും അപ്നാദള്‍ സംയുക്തിന് ഒരു സീറ്റും ലഭിച്ചു. ഫെബ്രുവരി 10ന് നടന്ന ഒന്നാംഘട്ടത്തില്‍ 62.59%വും 14ന് നടന്ന രണ്ടാംഘട്ടത്തില്‍ 64.77%വും 20ന് നടന്ന മൂന്നാംഘട്ടത്തില്‍ 62.49%വും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 27ന് അഞ്ചും മാര്‍ച്ച് മൂന്നിന് ആറും ഏഴിന് ഏഴും ഘട്ട വോട്ടെടുപ്പ് നടക്കും. പത്തിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: