ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷന്‍, ടെക്നിക്കല്‍ ബ്രാഞ്ചുകളിലായി 155 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായുള്ള നേവല്‍ ഓറിയന്റേഷന്‍ പരിശീലനം ഏഴിമല (കണ്ണൂര്‍) നാവിക അക്കാഡമിയില്‍ 2023 ജനുവരിയില്‍ ആരംഭിക്കും.
എക്സിക്യൂട്ടീവ് ബ്രാഞ്ച്: ജനറല്‍ സര്‍വ്വീസ് ഹൈഡ്രോ കേഡറില്‍ 40 ഒഴിവുകളാണുള്ളത്. (പുരുഷന്മാര്ക്ക് മാത്രം) യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേജനിച്ചവരാകണം.
നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റ് കേഡറിലേക്ക് പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍-6 യോഗ്യത 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രമെന്റേഷന്‍/ പ്രൊഡ്ക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ ഐടി/ കംപ്യൂട്ടര്‍/ മെറ്റലര്‍ജി/ ഏയ്റോ സ്പേസ്) അല്ലങ്കില്‍ എംഎസ്സി ഇലക്ട്രോണിക്സ്/ ഫിസിക്സ്. 10/12 ക്ലാസ് പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
എയര്‍ട്രാഫിക് കണ്ട്രോളര് (എടിസി) കേഡറിലേക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10/12 ക്ലാസ് പരിക്ഷകള്‍ക്കും 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. പുരുഷമാര്‍ക്കും വനിതകള്‍ക്കും പരിഗണനയുണ്ട്. ഒഴിവുകള്‍ 6. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നും മദ്ധ്യേ ജനിച്ചവരാകണം.
ഒബസര്‍വര്‍ (ഒഴിവുകള്‍ 8) പൈലറ്റ് (15) കേഡറുകളിലേക്ക് എടിസിയുടെ യോഗ്യത തന്നെ മതി. പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷിക്കാവൂ. 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരാകണം.
ലോജിസ്റ്റിക്സ് കേഡറിലേക്ക് പുരുഷന്മാര്ക്ക് മാത്രമാണ് അവസരം ഒഴിവുകള്‍ 18 യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ഫസ്റ്റ്ക്ളാസ് ബിഇ/ബിടെക്./ എംഇഎ അല്ലങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്സി/ ബികോം/ ബിഎസ്സി (ഐടി)യും ഫിനാന്‍സ്/ ലോജിസ്റ്റിക്സ്/ സപ്ലെകോയില്‍/ മെറ്റീരിയല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമയും അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് എംസിഎ/എംഎസ്സി (ഐടി) 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
എഡ്യുക്കേഷന്‍ ബ്രാഞ്ച്: പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍ 17. യോഗ്യത 60 ശതമാനം മാര്‍ക്കോടെ എംഎസ്സി(മാത്സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്) (ബിഎസ്സി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം)/എംടെക് (കമ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനീയറിങ്/കണ്ട്രോള് & ഇന്‍സ്ട്രുമെന്റേഷന്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെക്കാനിക്കല്‍ സിസ്റ്റം എന്‍ജിനീയറിങ്/ഡിസൈന്‍)/ബിഇ/ബിടെക് (ഇസി/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ഇഐ/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), 1998/96 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. 10/12 ക്ലാസ് പരീക്ഷകള്‍ക്ക് 60%, ഇംഗ്ലീഷിന് 60% മാര്‍ക്കില്‍ കുറയാതെ നേടണം.
ടെക്നിക്കല്‍ ബ്രാഞ്ച്: പുരുഷന്മാര്ക്ക് മാത്രമാണ് പരിഗണന. എന്‍ജിനീയറിങ് ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഏയ്റോ നോട്ടിക്കല്‍/ഇന്‍ഡസ്ട്രിയല്‍/കണ്ട്രോള്/ഓട്ടോമൊബൈല്‍സ്/മെറ്റലര്‍ജി/മെക്കാട്രോണിക്സ്)യോഗ്യത നേടിയിരിക്കണം. ഒഴിവുകള്‍-15. ഇലക്ട്രിക്കല്‍ ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ മുതലായവയില്‍) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒഴിവുകള്‍-30. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടിക്രമം, ശമ്പളം, സംവരണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിജ്ഞാപനം www.joindiannavy.gov.in ല്‍ ലഭ്യമാകും. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒറ്റ അപേക്ഷ നല്കിയാല് മതി. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി സബ്ലഫ്റ്റനന്റ് പദവിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: