തിരുവനന്തപുരം: പോലീസ് സേനയ്ക്കുള്ളില്‍ വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചും ലൈംഗിക അതിക്രമത്തിനക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ മുഖ്യമന്ത്രി പിണറായാ വിവേചനം. അവര്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ഇതേക്കുറിച്ചൊന്നും പരാതിപ്പെട്ടിട്ടില്ല. അവര്‍ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്നോ ഏത് കാലഘട്ടത്തിലാണ് എന്നോ അവര്‍ വ്യക്തമാക്കിയിട്ടില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയേണ്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരളാ പോലീസ് സേനയ്ക്കുള്ളിലെ വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനുവരെ ഇരയാകുന്നുവെന്ന് മുന്‍ ഡിജിപി ആര്. ശ്രീലേഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഡിഐജി വനിതാ എസ്ഐക്ക് നേരെ നടത്തിയ അതിക്രമം തനിക്ക് നേരിട്ടറിയാവുന്നാതണെന്നും ശ്രീലേഖ വെളിപ്പെടുത്തി.
പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ മാനസിക പീഡനം നേരിടുന്നുണ്ട്. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നുവെന്നും ആര്. ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയ പിന്‍ബലമുള്ള പോലീസുകാര്‍ക്ക് ഡിജിപിയെവരെ തെറിവിളിക്കാവുന്ന അവസ്ഥായാണ് നിലനില്‍ക്കുന്നതെന്നും വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശ്രീലേഖ വെളിപ്പെടുത്തി.
33 വര്‍ഷത്തെ സേവനത്തിന് ശേഷം 2020 ഡിസംബറിലാണ് ശ്രീലേഖ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഐപിഎസ് നേടുന്ന ആദ്യ മലയാളി വനിതകൂടിയായ അവര്‍ സ്വതന്ത്ര ചുമതല ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപികൂടിയാണ്. ഡിഐജി ആയിരിക്കെ 2004 ല്‍ മികച്ച സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: