തിരുവനന്തപുരം: ആദ്യ പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പതിവിലും സന്തോഷവാനായിരുന്നു. പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച വാര്‍ത്തയായിരുന്നു സന്തോഷത്തിനു കാരണം. അത് മുഖ്യമന്ത്രി മറച്ചുവെച്ചില്ല. വക്രീകരിച്ച ചിരിയിലും പറഞ്ഞവാക്കുകളിലും സന്തോഷം അലതല്ലി.
പെണ്‍കുട്ടിയുടേത് ഉദാത്തവും ധീരവുമായ നടപടിയെന്ന വിശേഷിപ്പിച്ച മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രഖ്യാപിച്ചു. ‘സംഭവത്തില്‍് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്കിയാല് മാത്രം മതിയല്ലോ’ എന്നായിരുന്നു കേസ് എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലുള്ള മുഖ്യമന്ത്രി പറഞ്ഞ്.ജനനേന്ദ്രിയം മുറിച്ചത് ശക്തമായ നടപടി ആണ് എന്നതായിരുന്നു നിലപാട്.
സംഭവം എന്താണന്നറിയും മുന്‍പ് ഉദാത്തമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഇളിഭ്യനായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ധീര വനിതയാണ് കുറ്റക്കാരിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു.
എന്തിന്റെ പേരിലായാലും ഒരാളെ ആയുധം വെച്ച് ആക്രമിച്ചവര്‍ക്കെതിരെ കേസ് എടുക്കണം എന്നതാണ് നിയമം. അതൊന്നും വേണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കോടതിയില്‍നിന്ന് തട്ടു കിട്ടുമെന്നുള്ളതിനാല്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324ആം വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ നടപടിയുമായി മുന്നോട്ടുപോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: