മംഗളൂരു: സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ വധിക്കപ്പെട്ട ഹര്‍ഷയുടെ ഭൗതികദേഹം സന്ദര്‍ശിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മഗ് ഗാന് ജില്ലാ ആശുപത്രിയില്‍ എത്തിയാണ് അദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത. കുടുംബത്തെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയുടെ ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചതായി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഹര്‍ഷയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അന്വേഷണ പുരോഗതി വിലയിരുത്തി. കാലപാതകത്തില്‍ അഞ്ചോളം പേര് പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
വിഷയത്തില്‍ സോഷശ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ക്യാമ്പൈന് കഴിഞ്ഞ മണിക്കൂറുകളായി ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. പ്രമുഖ മാധ്യമ പ്രവര്ത്തകന് അഭിജിത്ത് മജുംദാര്‍, സിനിമാ നിര്‍മ്മാതാവ് മനീഷ് മുന്ദ്രാ എന്നിവര്‍ ക്യാമ്പൈനില് പങ്കാളികളായി രംഗത്തെത്തി.
ചില ഗ്രൂപ്പുകള്‍ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു സംഭവത്തില്‍ മാണ്ഡ്യ എം.പിയും അഭിനേത്രിയുമായ സുമലതയുടെ പ്രതികരണം. കര്‍ണാക സര്‍ക്കാര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചില ഗ്രൂപ്പുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി 9.30 ഓടെയാണ് അക്രമണം ഉണ്ടായത്. സമീപത്തുള്ള മഗ് ഗാന് ജില്ലാ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഷിമോഗയില്‍ കളക്ടര്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: