വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമണം നടത്താന്‍ പുടിന് തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത ‘ആഴ്ചകളില്‍’ അല്ലെങ്കില്‍ ‘ദിവസങ്ങളില്‍’ ആക്രമണം നടന്നേക്കാം.’ ജോ ബൈഡന് പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്പ്പോഴും ഉണ്ടെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കിഴക്കന്‍ ഉക്രൈനെ ഡോനെട്സ്ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന വിമത വിഭാഗം സ്ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു. ഡോനെട്സ്ക് നഗരത്തില്‍ നിന്നും താമസക്കാരെ റഷ്യയിലെ റെസ്തോവിലേക്ക് മാറ്റുമെന്ന ഡോനട്സ്ട് പീപ്പിള്‍സ് റിപബ്ലിക്ക് നേതാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സ്ഫോടനം നടന്നത്.
ഉക്രൈനെ പ്രശ്നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീഷണിയേക്കാള്‍ വലിയ സുരക്ഷാ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബെലാറസ്, െ്രെകമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ റഷ്യന്‍ സൈനിക വിന്യാസം തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഉക്രൈയിനിലും സമീപത്തും 169,000 നും 190,000 ഇടയില്‍ റഷ്യന്‍ സൈനികര്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 30നാണ് 100,000 സൈനികരെ വര്‍ദ്ധിപ്പിച്ചതെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.
ഉക്രൈനെ നേരെ സൈബര്‍ ആക്രണം നടത്തുന്നത് റഷ്യയാണെന്നാണ് ബ്രിട്ടന്റെയും യുഎസിന്റേയും ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് വ്യക്തമാക്കി. എന്നാല്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രൈമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചതായും പിന്‍വാങ്ങുകയാണെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ റഷ്യ സൈനികരെ പിന്‍വലിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ആണ് ചെയ്തതെന്നും ബൈഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: