ന്യൂദല്‍ഹി: യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് ലോഗിന്‍ ചെയ്താല്‍ പരീക്ഷാഫലം അറിയാം. മൂന്ന് ഘട്ടങ്ങളിലായാണ് ഇക്കുറി പരീക്ഷ നടന്നത്.
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 2020, ജൂണ്‍ 2021 സമയങ്ങളില്‍ നടക്കേണ്ട പരീക്ഷ 2021 നവമ്പറിനും 2022 ജനവരിയ്ക്കും ഇടയില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്നു. 12 ലക്ഷത്തോളം പേര് പരീക്ഷ എഴുതി. ഇന്ത്യയിലെ 239 നഗരങ്ങളില്‍ 837 കേന്ദ്രങ്ങളിലായാണ് 81 വിഷയങ്ങളില്‍ പരീക്ഷ നടന്നത്.
റിസള്‍ട്ട് പരിശോധിക്കാം:
ഔദ്യോഗിക വെബ്സൈറ്റില്‍ കയറുക.
യുജിസി നെറ്റിന്റെ ഫലമറിയാനുള്ള ലിങ്കില്‍ അമര്‍ത്തുക.
ലോഗിന്‍ വിവരങ്ങള്‍ നല്‍കുക.
ഫലം പരിശോധിച്ച ശേഷം റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനാവും.
രാജ്യത്തെ സര്‍വ്വകലാശാലകളിലും കോളെജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ പദവി, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണിത്.
ഔദ്യോഗിക വെബ്സൈറ്റ്:
https://ugcnet.nta.nic.in/
https://www.nta.ac.in/
പ്രതികരിക്കാൻ ഇവിടെ എഴുതുക: