കൊല്ലം: കൊവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍ എന്ന പേരില്‍ ഗവേഷണ സര്‍വേ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍.
രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുക. ഗൂഗിള്‍ ഫോം വഴിയാകും വിവരശേഖരണം. സിമ്പിള്‍ റാന്റം സാപ്ലിങ് വഴി 3,000 രോഗികളുടെ ഡാറ്റാ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും. എല്ലാ തദ്ദേശസ്ഥാപന പരിധിക്കുള്ളിലും നടത്തുന്ന സാമ്പിള്‍ സര്‍വേ കൂടാതെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, അഴീക്കല്‍ പിഎച്ച്സി, നെടുമ്പന സിഎച്ച്സി എന്നിവിടങ്ങളിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കിലെ രോഗികളുടെയും വിവരങ്ങള്‍ പഠനത്തിനായി വിനിയോഗിക്കും.
പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ആര് സന്ധ്യ, ഡിഡിഇഎംഒ നോഡല്‍ ഓഫീസര്‍ കോട്ടാത്തല ശ്രീകുമാര്‍, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ. ജി പ്രകാശ് എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: