ന്യൂയോര്‍ക്ക് : റഷ്യ- ഉക്രൈന് വിഷയത്തില്‍ ചര്‍ച്ചകളിലൂടെയുള്ള പ്രശ്ന പരിഹാരമാണ് വേണ്ടത് ഇന്ത്യ. 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും ഉക്രെയ്നില് തൊഴിലെടുക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനാണ് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസിഡന്‍ ടി. എസ്. തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനായി ഇരു രാജ്യങ്ങളും ആശങ്കയുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണം. വിഷയത്തില്‍ യുഎന്‍ നയതന്ത്ര പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ഉക്രൈനിലേക്കുള്ള വിമാന നിയന്ത്രണം ഇന്ത്യ നീക്കിയിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലുമുള്ള നിയന്ത്രണമാണ് നീക്കിയത്. അടിയന്ത്ര ിസാഹചര്യത്തില് അവിടെ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും ജോലി ചെയ്യുന്നവരേയും വേഗത്തില്‍ നാട്ടില്‍ എത്തിയ്ക്കാനായാണ് ഇളവ് നല്‍കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ ഉക്രൈന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെങ്കിലും എപ്പോള്‍ വേണമെങ്കിലും റഷ്യന്‍ അധിനിവേശം ഉണ്ടാകാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. ഉക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യയാണ്. ഉക്രൈന് അതിര്‍ത്തിയില്‍നിന്നും ക്രിമിയ പ്രവിശ്യയില്‍നിന്നും സൈനികരെ പിന്‍വലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഏഴായിരത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്നും യുഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: