മറയൂര്‍: കൊവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ഷിക മേഖലക്കും വിനോദ സഞ്ചാര മേഖലക്കും ഒരുപോലെ ഉണര്‍വേകി കാന്തല്ലൂരില്‍ സ്ട്രോബറിക്കാലം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ട്രോബറി പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍ പലരും കൃഷി ഇറക്കുന്നത് പകുതിയായി കുറച്ചിരുന്നു. വിളവെടുപ്പുകാലം ആയതോടെ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.
ഞായറാഴ്ച്ച ലോക്ക് ഡൗണ്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരമേഖലക്കുണ്ടായ ഉണര്‍വും സ്ട്രോബറി കര്‍ഷകര്‍ക്ക് സഹായകരമായിട്ടുണ്ട്. തോട്ടത്തില്‍ നിന്ന് കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് വില്‍പ്പന. ചുവന്ന് തുടുത്ത സ്ട്രോബറി പഴങ്ങള്‍ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ കാഴ്ച്ചയാണ്.
2017- 2018ലെ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റ് സ്ട്രോബറി കൃഷി വ്യാപനത്തിന്റെ ഭാഗമായാണ് സ്ട്രോബറി കൃഷി കാന്തല്ലൂര്‍- വട്ടവട മേഖലയില്‍ ആരംഭിച്ചത്. മധ്യവേനലവധികാലത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് തോട്ടങ്ങള്‍ കാണുന്നതിനായും കര്‍ഷകര്‍ക്ക് തോട്ടങ്ങളില്‍ തന്നെ വില്പനനടത്തി മികച്ച വരുമാനം ഉറപ്പിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര വികസനവും കൃഷി വികസനവും സംയോജിപ്പിച്ചാണ്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന തൈകള്‍ വിതരണം നടത്തി സ്ട്രോബറി കൃഷിക്ക് തുടക്കം കുറിച്ചത്. അനുയോജ്യ കാലാവാസ്ഥയില്‍ മികച്ച ഉത്പാദനവും ലഭിക്കുന്ന സ്വീറ്റ് ചാര്‍ലി ഇനത്തില്‍പ്പെട്ട 72,000 തൈകളാണ് കാന്തല്ലൂരിലെ മികച്ച കര്‍ഷകരെ തെരഞ്ഞെടുത്ത് വിതരണം ചെയ്തിരിക്കുന്നത്. പൂനൈയില്‍ നിന്ന് എത്തിച്ച തൈകള്‍ വാങ്ങിയ കര്‍ഷകര്‍ കൃഷി ആരംഭിക്കുകയും ചെയ്തു.
ഒരു ചെടിയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 1 കിലോഗ്രാം പഴം ലഭിക്കും. നല്ല തണുപ്പും നൂല് മഴയുമാണ് സ്ട്രോബറി കൃഷിക്ക് അനുയോജ്യ കാലാവസ്ഥ. കൃഷി ആരംഭിച്ച് മൂന്നാം മാസത്തില്‍ തുടങ്ങുന്ന വിളവെടുപ്പ് ആറുമാസം- മുതല്‍ എട്ടുമാസം വരെ തുടരാം. സ്ട്രോബറി പഴങ്ങളുടെ സംസ്കരണം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ പരിശീലനം കര്‍ഷകര്‍ക്ക് നല്കിയാല് ലാഭകരമായ കൃഷിയായി സ്ട്രോബറിയെ നിലനിര്‍ത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: