തിരുവനന്തപുരം: ജനപ്രിയ മലയാള പരിപാടികള്‍ ഒഴിവാക്കി കേരളത്തിലെ ദൂരദര്ശന് കേന്ദ്രങ്ങളിലൂടെ ചൈനയില്‍ നടക്കുന്ന ശൈത്യകാല ഒളിപിക്സ് പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന അധികാരികളുടെ നടപടിയെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ആകാശവാണി ദൂരദര്ശന് എഞ്ചിനിയറിങ്ങ് ജീവനക്കാരുടെ സംഘടനയായ അസോസിയേഷന് ഓഫ് റേഡിയോ ആന്റ്് ടെലിവിഷന്‍ എഞ്ചിനീയറിംഗ് എംപ്ലോയീസ് ആവശ്യപ്പെട്ടു.
സാമൂഹികപാഠം, ഫോണ്‍ ഇന്‍, ആനുകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന വര്‍ത്തമാനകാലം തത്സമയ ചര്‍ച്ച എന്നിവയടക്കം പല പരിപാടികളും രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായി ഒഴിവാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചൈനയില്‍ നിന്നുള്ള ലൈവ് റിലേയാണ് മലയാളം ചാനല്‍ കാണിക്കുന്നത്. ഇന്‍ഡ്യയിലെ സ്വകാര്യചാനലുകളും അച്ചടിമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പൂര്‍ണ്ണമായി അവഗണിച്ച ശൈത്യകാല ഒളിംപിക്സ് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തിരുവനന്തപുരം നിലയം കാണിക്കുന്ന ആവേശം സംശയാസ്പദമാണെന്ന് അസോസിയേഷന് സെക്രട്ടറി ജയകൃഷ്ണ്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറിന് അയച്ച നിവേദനത്തില്‍ പറഞ്ഞു.
ഗാല്‍വന്‍ ആക്രമണത്തിന് നേതൃത്വം വഹിച്ച പീപ്പിള്‍സ് ലിബറേഷന്‍ കമാന്‍ഡറെ ശൈത്യകാല ഒളിംപിക്സിന്റെ ദീപശിഖാപ്രയാണത്തില്‍ പങ്കെടുപ്പിച്ച്, രാഷ്ട്രീയം കളിക്കുന്ന ചൈനീസ് നയത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്ത്യ ഔദ്യേഗിക പ്രതിനിധികളെ പിന്‍വലിക്കുകയും ഉദ്ഘാടന, സമാപന പരിപാടികള്‍ ദൂരദര്ശന് സംപ്രേഷണം ചെയ്യില്ലന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ദൂരദര്‍ശന്റെ മറ്റ് പ്രാദേശിക ചാനലുകളിലൊന്നും തല്‍സമയ സംപ്രേക്ഷണമില്ലന്നിരിക്കെ മലയാളത്തില്‍ മാത്രം ദിവസം മുഴുവന്‍ പരിപാടി കാണിക്കുന്നത് വാര്‍ത്തയായിരുന്നു.
പ്രാദേശിക നിലയങ്ങള്‍ക്ക് അവരുടെ അനുയോജ്യതയ്ക്കനുസരിച്ച് ഒളിമ്പിക് ഗെയിമുകള്‍ റിലേ ചെയ്യാമെന്ന് കാണിച്ച് ദക്ഷിണേന്ത്യന്‍ റീജണല്‍ ഡയറക്ടര്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് കേരളത്തില്‍ മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ തത്സമയ സംപ്രേക്ഷണം. ആഗോള ആധിപത്യത്തിനു ശ്രമിയ്ക്കുന്ന ചൈന ശൈത്യകാല ഒളിപിക്സ് അവസരമായി ഉപയോഗപ്പെടുത്തുന്നവെന്നും ലോകമെങ്ങും പ്രതിച്ഛായ നഷ്ടപ്പെട്ട സ്ഥിതിക്ക്,കായിക നയതന്ത്രത്തിലുടെ മുഖം മിനുക്കല്് നടത്താന്‍ ശ്രമിയ്ക്കുന്നുവെന്നും ഉള്ള വാര്‍ത്തകള്‍ക്കിടയില്‍ പ്രാദേശിക സംസ്കാരികപരിപാടികള്‍ ഒഴിവാക്കി ചൈനയിലെ കായികപ്രദര്‍ശനം കാട്ടുന്നതിന്റെ യുക്തിയും സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: