ഗാന്ധിനഗര്‍: അബ്കാരി നിയമപ്രകാരം മദ്യശാലകളുടെ പ്രദര്‍ശന ബോര്‍ഡുകള്‍ക്ക് കൃത്യതയോടെയുള്ള നിയമ വ്യവസ്ഥയുണ്ട്. കള്ള് ഷാപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. ബോര്‍ഡുകളുടെ നിറവും, നീളവും, വീതിയും അതിലെ അക്ഷരങ്ങളുടെ നിറവും വലിപ്പവും എല്ലാം നിയമാനുസൃതമായിരിക്കണം.
എന്നാല്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഗാന്ധിനഗറിലെ കള്ളുഷാപ്പ്. പോലീസ് സ്റ്റേഷന് സമീപംമുടിയൂര്ക്കരയിലെ ടിഎസ് 28-ാം നമ്പര്‍ കള്ളുഷാപ്പാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനം പടിക്ക് സമീപമുള്ള ഇതിന്റെ ബോര്‍ഡ് മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് എഴുതിയിട്ടുള്ളതാണ്. കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരം എന്നതാണ് നിയമപരമായി അംഗീകരിച്ചിട്ടുള്ളത്.
നിര്‍ദ്ദിഷ്ട അളവിനെ അപേക്ഷിച്ച് ഇവിടുത്തെ ബോര്‍ഡ് വലിപ്പം കൂടിയ ഫ്ളക്സ്് കൊണ്ട്ണ്ട നിര്‍മിച്ചതാണ്. കള്ള് ഷാപ്പിലേയ്ക്കുള്ള വഴികാട്ടിയായി റോഡരികില്‍ ഇതേ രീതിയിലുള്ള മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇവിടുത്തെ ബോര്‍ഡുകളിലൊന്നും ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന് നിയമപ്രകാരമുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട എക്സൈസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: