പ്യോങ്യാങ്: ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന് പറയാന്‍ പറ്റില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെച്ച് നോക്കുമ്പോള്‍ വളരെ വ്യത്യസ്തമായ നിയമങ്ങള്‍ പിന്തുടരുന്ന ഒരു ഏകാധിപത്യ ഭരണകൂടമാണ് ഉത്തര കൊറിയ. കിം ജോങ് ഉന്‍ സ്വന്തം ജനങ്ങളെ പോലും ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ പാലപ്പോഴായി കൈക്കൊണ്ടിട്ടുള്ള ആളാണ്. അത്തരത്തില്‍ വളരെ വിചിത്രമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഉത്തരകൊറിയയില്‍. ഇത്തവണ തോട്ടം തൊഴിലാളികളാണ് ഇരകള്‍.
പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന കാരണം പറഞ്ഞ് നിരവധി തോട്ടക്കാരെ കിം തടവിലാക്കിയിരിക്കുകയാണ്. കിമ്മിന്റെ പിതാവിന്റെ ജന്മവാര്ഷികദിനമായ ഫെബ്രുവരി 16 ന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഫെബ്രുവരി 16 ന് മുമ്പ് അവ വിരിയുമെന്നായിരുന്നു തോട്ടക്കാരുടെ ഉറപ്പ്. എന്നാല്‍, പറഞ്ഞ സമയത്ത് പൂക്കള്‍ വിരിയാതെ വന്നതിനാല്‍ പൂക്കള്‍ നല്കാന് തോട്ടകാര്‍ക്ക് കഴിഞ്ഞില്ല. കലി പൂണ്ട കിം ജോങ് ഇവരെ ശിക്ഷിച്ചു. തോട്ടക്കാരെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചതായാണ് വിവരം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജയിലുകളാണ് ഉത്തരകൊറിയയില്‍ ലേബര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്നത്.
ഫെബ്രുവരി 16 നാണ് കിമ്മിന്റെ പിതാവും ഉത്തരകൊറിയയുടെ മുന്‍ ഏകാധിപതിയുമായ കിം ജോങ് ഇല്ലിന്റെ ജന്മവാര്ഷിക ദിനം. തിളങ്ങുന്ന നക്ഷത്ര ദിനം എന്നാണ് ഉത്തരകൊറിയയില്‍ ഇത് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിനം കൂടിയാണിത്. അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഉത്തര കൊറിയന്‍ നഗരങ്ങളിലെ തെരുവുകള്‍ മുഴുവന്‍ ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. കിംജോംഗിലിയ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം പൂക്കളാണ്. ഈ പൂക്കളാണ് പ്രതീക്ഷിച്ച സമയത്ത് പൂക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: