കൊച്ചി: മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴ് യാത്രക്കാരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ദുബായില്‍ നിന്നും ഫ്ളൈ ദുബായില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫില്‍ നിന്നും 579 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ദുബായില്‍ നിന്നും സ്പൈസ് ജെറ്റിലെത്തിയ പെരിന്തല്‍മണ്ണ സ്വദേശി അന്‍സില്‍, മൂവാറ്റുപുഴ സ്വദേശി അസ്ഹര്‍ എന്നിവരില്‍ നിന്ന് 1600 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. സൗദിയ ഫ്ളൈറ്റില്‍ ജിദ്ദയില്‍ നിന്നെത്തിയ സൈനല്‍ ആബിദ്, നൗഫല്‍, അബ്ദുള്ള എന്നിവരില്‍ നിന്നും 3 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു.
ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയില്‍ എത്തിയ രതീഷില്‍ നിന്നും 1100 ഗ്രാമും പിടിച്ചു. ക്യാപ്സ്യൂള്‍ രൂപത്തിലായിരുന്നു ഇവര്‍ മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: