കൊച്ചി: യുവതിയെ ബലാത്സംഗ ചെയ്ത കേസില്‍ പൊലീസ് തിരയുന്ന ഡിവൈഎഫ്ഐ നേതാവും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം നേടി. ഹൈക്കോടതിയാണ് ശ്രീകാന്തിന് ജാമ്യം അനുവദിച്ചത്. കേസില്‍ പോലീസ് പ്രതിക്കായി വളരെ നാളായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.
യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നു എന്ന് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് ഹൈക്കോടതിയിലെത്തിയത്. ബലാത്സംഗ കേസെടുത്തതിന് പിന്നാലെ ഒരാഴ്ചയായി ഒളിവിലാണ് പ്രതി. പൊലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്കി യുവതിയെ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫഌറ്റിലും എത്തിച്ച് പീഡിപ്പിച്ചതായി പോലീസ് എഫ്ഐആറില്‍ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണവുമായി യുവതി നേരത്തേ രംഗത്തെത്തിയിരുന്നു. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ണീാലി അഴമശിേെ ടലഃൗമഹ ഒമൃമാൈലി േഫേസ്ബുക്ക് പേജിലൂടെയായണ് യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ശ്രീകാന്ത് വെട്ടിയാര്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫഌറ്റില്‍ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാര്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്. അതിനാലാണ് താന്‍ വെളിപ്പെടുത്തലിന് തയാറായി മുന്നോട്ട് വന്നതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: