ന്യൂദല്‍ഹി : രാജ്യത്ത് വാക്സിന് ഡോസുകളുടെ ഇടവേള നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. പണമടച്ച് വാക്സിന് സ്വീകരിക്കുന്നവര്‍ക്കുള്ള വാക്സിന് ഇടവേള നാലാഴ്ച്ചയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കോവിഷീല്‍ഡ് വാക്സിന് എടുക്കുന്നതിന്റെ ഇടവേള കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പണമടച്ച് കോവിഷീല്‍ഡ് വാക്സിന് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല. തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
കിറ്റെക്സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിന് കുത്തിവെയ്പ്പിന് അനുമതി നല്കാന് ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ആദ്യം ഹൈക്കോടതിയിലാണ് നല്‍കിയത്. അവിടെ തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: