ബെംഗലൂരു : ഹിജാബ് സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഹിജാബ് വിവാദത്തിൽ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കും. അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
“അന്വേഷണം നടക്കുന്നുണ്ട്, റിപ്പോർട്ട് ഉടൻ വരും. ഞാൻ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഞങ്ങൾ അന്വേഷിച്ച് ഈ പ്രശ്നം പരിഹരിക്കും . ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ശക്തമായ അന്വേഷണമാണ് നടക്കുന്നത്, സംസ്ഥാനത്തുടനീളം അന്വേഷണം വേണമെന്നാണ് തോന്നുന്നത്. അന്വേഷിച്ചാൽ എല്ലാം വ്യക്തമാകും. അതിനെതിരെ നടപടിയെടുക്കും”,ബിസി നാഗേഷ് പറഞ്ഞു.
അയ്യായിരത്തിലധികം പിയുസി കോളേജുകൾ സംഘർഷത്തിലാണ്. ക്രമസമാധാന പ്രശ്നമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തെ അവധി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിസി നാഗേഷ് പറഞ്ഞു.
അതേസമയം, ബിജെപി നേതാക്കളുടെ ആരോപണം നിഷേധിച്ച് എസ്ഡിപിഐ നേതൃത്വം രംഗത്തുവന്നു. സര്‍ക്കാര്‍ ആരോപണം തള്ളിക്കളയുന്നു. പ്രതിഷേധക്കാരെ ഇളക്കിവിടുന്നത് എസ്ഡിപിഐ ആണ് എന്ന ആരോപണം ശരിയല്ലെന്നും എസ്ഡിപിഐ നേതാവ് സലിം പറഞ്ഞു .
മുന്‍വര്‍ഷങ്ങളില്‍ ഇല്ലാത്ത ഹിജാബ് വിവാദം 2022 ൽ വേണമെന്നത് ആരുടെ വാശിയാണെന്ന ചോദ്യവും മന്ത്രി നാഗേഷ് ഉയര്‍ത്തി. സമരത്തില്‍ പങ്കെടുത്ത ചില വിദ്യാർത്ഥിനികൾ ഹിജാബ് ഇല്ലാതെ പലയിടത്തും പങ്കെടുത്തതായുള്ള ചിത്രങ്ങളും എബിവിപി പുറത്തു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: