കൊച്ചി: എറണാകുളത്ത് പര്യാവരണ്‍ സംരക്ഷണ വിഭാഗം സംസ്ഥാന സംയോജക് ടി.എസ്. നാരായണന് കുമാരി ആഗ്നസ് ഫ്രാന്‍സിസിനെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സംസ്ഥാന സഹ സംയോജകന്‍ രാജേഷ് ചന്ദ്രന് സന്നിഹിതനായിരുന്നു. പൊന്നാടയും ശ്രീശങ്കരാചാര്യ സ്വാമിയുടെ ചിത്രവും മാതാ അൃതാനന്ദമയിയുടെ പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ പുസ്തകവും സമ്മാനിച്ചു.
എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദധാരിയാണ് ആഗ്നസ് ഫ്രാന്‍സിസ്.
പര്യാവരണ സംരക്ഷണ വിഭാഗം അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരിസ്ഥിതി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജുകൃഷ്ണയേയും ആഗ്നസിനേയും അനുമോദിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണ പരിപാടിയുടെ ഭാഗമായി തിരുവന്തപുരത്താണ് കുമാരി അഞ്ജുകൃഷ്ണയെ അനുമോദിച്ചത്.
ആര്.എസ്.എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന് ഭഗവദ്ഗീത സമ്മാനിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് പൊന്നാട അണിയിച്ചു. മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍ അടല്‍ബിഹാരി വാജ്പേയിയുടെ പ്രസംഗങ്ങളുടെ സമാഹാരവും അഞ്ജുവിന് കൈമാറി. എല്‍എല്‍എം വിദ്യാര്‍ത്ഥിനിയാണ് തിരുവനന്തപുരം വീരണകാവ് സ്വദേശിനിയാണ് അഞ്ജു. സേതുനാഥ് മലയാലപ്പുഴ, അജി നെടുമങ്ങാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യയിലെ പരിശീലനങ്ങളില്‍ നിന്നാണ് ഇരുവരേയും അഖിലേന്ത്യാ തലത്തിലേക്ക് തിരഞ്ഞെടുത്തത്. ഇരുവരും ഏപ്രില്‍ 15,16 തീയതികളില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന സെമിനാറില്‍ ദല്‍ഹിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: