വടകര: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളെ സഹായിച്ചതിന് സസ്പെന്‍ഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി. രാജുവിനെയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. ജോലി ചെയ്തിരുന്ന വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലാണ് വീണ്ടും നിയമനം. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുട്ടില്‍ മരംമുറി സമയത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി.പി. രാജു പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുവെന്നും പ്രതികളുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിച്ചതായുള്ള തെളിവുകളും ലഭിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് വനം വകുപ്പ് ജീവനക്കാര്‍ക്കിടയില്‍ വ്യാപക രോഷത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: