ന്യൂദല്‍ഹി:സിദ്ദിഖ് കാപ്പന് കേസിന്റെ പരിണത ഫലമാണ് മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനു രാജ്യ സുരക്ഷാ മാനദണ്ഡം കര്‍ശനമാക്കാനുളള തീരുമാനം. മീഡിയ വണ്‍ നിരോധനത്തിലേക്കു നയിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിലും ഡല്‍ഹി കലാപവും സി പി എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിദ്ദിഖ് കാപ്പന്റെ സഹകരണത്തോടെ മീഡിയ വണ്ണില്‍ വന്ന വാര്‍ത്തകള്‍ കാരണമായിട്ടുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കു പുറമെ മീഡിയ വണ്ണില്‍ നിന്നു മറ്റു ചില ചാനലുകളിലേക്കു മാറിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും അക്രഡിറ്റേഷന് നഷ്ടമായേക്കും. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനു രണ്ടു ദിവസത്തെ നിരോധനത്തിനു കാരണമായ റിപ്പോര്‍ട്ട് നല്കിയ പി.ആര്.സുനിലിനു ആ ജീവനാന്ത അക്രഡിറ്റേഷന് വിലക്കു വരാന്‍ സാധ്യതയുണ്ട്.
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷന് നയത്തിയത്തില് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്. അല്ലെങ്കില്‍ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ , അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷന് ദുരുപയോഗം ചെയ്താല്‍ അത് പിന്‍വലിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് അര്‍ഹതയുണ്ട്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാല്‍ അക്രഡിറ്റേഷന് സസ്പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്കോ, രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് ആവശ്യമാണ്. പത്രങ്ങള്‍, ആഴ്ചതോറുമുള്ള അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കയിലുളള മാസികകള്‍, വാര്‍ത്താ ഏജന്‍സികള്‍, വിദേശ പ്രസിദ്ധീകരണങ്ങള്‍, ടിവി ചാനലുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍, ഇന്ത്യന്‍ ടിവി വാര്‍ത്താ ചാനലുകള്‍ എന്നിവയും അവയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി അക്രഡിറ്റേഷന് അര്‍ഹമാണ്. പുതിയ നയത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു. വെബ്സൈറ്റിന് പ്രതിമാസം 10 മുതല്‍ 50 ലക്ഷം വരെ സന്ദര്‍ശകരുള്ള ട്രാഫിക് ഉണ്ടെങ്കില്‍, അവര്‍ക്ക് അവരുടെ ഒരു മാദ്ധ്യമപ്രവര്‍ത്തകനെ അക്രഡിറ്റേറ്റ് ചെയ്യാന്‍ കഴിയു
പ്രതികരിക്കാൻ ഇവിടെ എഴുതുക: