വിജീഷ് മണി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ആദിവാസി’ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ മധുവിന്റെ വീട്ടിലെത്തി. ചിണ്ടിക്കി ഊരിലെത്തി അമ്മ മല്ലിയമ്മയേയും സഹോദരി സരസുവിനെയും അണിയറ പ്രവര്‍ത്തകര്‍ സിനിമയിലെ ഭാഗങ്ങള്‍ കാണിച്ചു.
സംവിധായകന് വിജീഷ് മണി, നടന് മുരുകേഷ് ഭുതുവഴി, ഗോത്ര ഗായിക വടികിയമ്മ, നാഗമ്മ, ശാരദാമ്മ എന്നിവരാണ് വീട്ടിലെത്തിയത്. അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥയാണ് ‘ആദിവാസി’ എന്ന പേരില്‍ സിനിമയാക്കുന്നത്. ചിത്രത്തില്‍ മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. ‘മധു’വിന്റെ ഭാഷയില്‍ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമായി വരുന്ന ഈ സിനിമ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. മുരുകേശ്വരന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്- ബി. ലെനില്‍, സംഗീതം- രതീഷ് വേഗ, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: