ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എബിപി ന്യൂസ്-സീ വോട്ടര്‍ അഭിപ്രായവോട്ടെടുപ്പ് ഫലം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ വോട്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നാണ് അഭിപ്രായവോട്ടെടുപ്പ് പറയുന്നത്.
403 സീറ്റുകളില്‍ 225-237 വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് പറയുന്നു. സമാജ് വാദി-രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന് 139 മുതല്‍ 151 വരെ സീറ്റുകള്‍ നേടാനേ കഴിയൂ. മായാവതിയുടെ ബിഎസ്പി 13 മുതല്‍ 21 വരെ സീറ്റുകളില്‍ ഒതുങ്ങും. കോണ്‍ഗ്രസിന്റേത് തീരെ മോശം പ്രകടനമായിരിക്കും. 4 മുതല്‍ 8 വരെ സീറ്റുകളേ ലഭിക്കൂ.
ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ ബിജെപി 31 മുതല്‍ 37 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 30 സീറ്റുകള്‍. ആം ആദ്മി പാര്‍ട്ടി 2 മുതല്‍ 4 സീറ്റുകള്‍ വരെ നേടിയേക്കൂം.
ഗോവയില്‍ കൃത്യമായ പ്രവചനം അസാധ്യമാണ്. ആകെയുള്ള 40 സീറ്റുകളില്‍ ബിജെപി 14 മുതല്‍ 18 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 10 മുതല്‍ 14 സീറ്റുകളും നേടും. ആംആദ്മി പാര്‍ട്ടി നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടിയേക്കും.
മണിപ്പൂരില്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ആകെ 60 സീറ്റുള്ള നിയമസഭയില്‍ ബിജെപി 21 മുതല്‍ 25 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസാകട്ടെ 17 മുതല്‍ 21 വരെ സീറ്റുകള്‍ നീടും. എന്‍പിഎഫ് ആറ് മുതല്‍ 10 വരെ സീറ്റുകള്‍ നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: