ഇസ്ലാമബാദ്: ഭരണത്തിലേറിയ ശേഷം വാഗ്ദാനങ്ങളല്ലാതെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത ഇമ്രാന്‍ഖാനെതിരെ പാകിസ്ഥാനുള്ളില്‍ പ്രതിഷേധ സ്വരം കനക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇമ്രാന്‍ഖാനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഒളിമ്പ്യന്‍ ഹോക്കിതാരം റാഷിദ് ഉള് ഹാസന് 10 വര്‍ഷത്തെ നിരോധനമാണ് പാകിസ്ഥാന് ഹോക്കി ഫെഡറേഷന് ഏര്‍പ്പെടുത്തിയത്.
വാട്സാപിലാണ് റാഷിദ് ഉള് ഹാസന് ഇമ്രാന്‍ഖാനെ തുറന്ന് വിമര്‍ശിച്ചത്. ‘ഹോക്കിയെ ശരിയായ പാതയില്‍ കൊണ്ടുവരുമെന്ന് ഇമ്രാന് ഖാന് അവകാശപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷം ഒന്നും ഫലം കണ്ടില്ല. അതുകൊണ്ട് ഇമ്രാന് ഹോക്കിക്ക് വേണ്ടി നല്ലതൊന്നും ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞു,’- റാഷിന് ഉല് ഹാസന് പറയുന്നു. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പാകിസ്ഥാന് സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു റാഷിദ് ഉള് ഹാസന്.
പാകിസ്ഥാന് പ്രധാനമന്ത്രിയായ ഇമ്രാന് ഖാനെ നിലവാരമില്ലാത്ത ഭാഷയില്‍ അധിക്ഷേപിച്ചു എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നു. ഇത് റാഷിദ് ഉള് ഹാസന് നിഷേധിച്ചു.
ഇമ്രാന് സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില ശോചനീയമാണ്. വിദേശനാണ്യശേഖരം കടം തിരിച്ചടക്കാന്‍ പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ്. അതിന്റെ പേരില്‍ കോടികള്‍ കൊള്ളപ്പലിശയ്ക്ക് കടമെടുത്ത് മുടിപ്പിക്കുകയാണ്. തീവ്രവാദമാണെങ്കില്‍ നിയന്ത്രിക്കാനാവാത്ത വിധം വളരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: