ഒട്ടാേവാ: കാനഡയില്‍ ട്രക്ക് സമരക്കാര്‍ പൊതു നിരത്തുകളില്‍ ടെന്റുകള്‍ കെട്ടിയതോടെ രഹസ്യ ഒളിത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ട്രൂഡോ നിലവില്‍ എവിടെയാണ് ഉള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് പോലും അറിയില്ല. സൈന്യത്തിന്റെ സുരക്ഷയിലാണ് അദേഹം കുടുംബവും ഇപ്പോള്‍ ഒളിത്താവളത്തില്‍ കഴിയുന്നത്.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രൂഡോയുടെ കോവിഡ് നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി കഴിഞ്ഞ ദിവസം ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു. സമരക്കാര്‍ ഇതില്‍ താമസിച്ചാണ് ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനിടെ സമരക്കാരെ ഒതുക്കാന്‍ ഉടനെ പട്ടാളത്തെ വിളിക്കുമെന്ന് ഒട്ടാവ പൊലീസ് മേധാവി പീറ്റര്‍ സ്ലോളി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെ ട്രൂഡോ നിഷേധിച്ചു. തല്ക്കാലം പട്ടാളത്തെ ഇറക്കി സമരക്കാരെ തലസ്ഥാനനഗരിയില്‍ നിന്നും ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എവിടെ? എന്നുള്ള ഹാഷ്ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ ട്രൂഡോയുടെ വിലയിടിക്കുന്ന പ്രവൃത്തിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ്ങ് ആയതോടെ ട്രൂഡോയ്ക്ക് കൊവിഡ് പിടികൂടിയെന്നുള്ള ഒരു പ്രസ്താവനയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ശനിയാഴ്ച മാത്രം 2700 പുതിയ ട്രക്കുകളാണ് സമരത്തിനായി ഒട്ടാവയില്‍ വരിവരിയായി എത്തിയത്. തലസ്ഥാനനഗരിയില്‍ ട്രാഫിക് ദിവസങ്ങളായി പൂര്‍ണ്ണസ്തംഭനത്തിലാണ്. ട്രക്ക് െ്രെഡവര്‍മാര്‍ നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന നയമാണ് അവരെ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുന്നത്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകാരുടെ ഈ സമരക്കൂട്ടായ്മയ്ക്ക് കാനഡയില്‍ വിവിധ തലങ്ങളില്‍ നിന്നും വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ കര്‍ഷകസമരത്തെ പരസ്യമായി ജസ്റ്റിന് ട്രൂഡോ പിന്തുണച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രധാന കേന്ദ്രവും കാനഡയായി മാറിയിട്ടുണ്ട്. ഇവരുടെ പിന്തുണയുള്ള ചിലര്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: