ബെംഗളൂരു: ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാരുടെ മുറി ആരോരുമറിയാതെ ഒരു നാള് നിസ്കരിക്കാനുള്ള മുറിയാക്കി മാറ്റി. കണ്ഡീരവ സംഗോളി റായണ്ണ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പോര്‍ട്ടര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള മുറിയാണ് നിസ്കാരപ്പള്ളിമുറിയാക്കി മാറ്റിയത്.
ഫിബ്രവരി രണ്ടിനായിരുന്നു അനധികൃതമായി മുറിയില്‍ പച്ചവെളിച്ചവും പച്ചപെയിന്റുമടിച്ച് അനധികൃതമായി മുറിയെ നിസ്കാരമുറിയാക്കിയത്. ഉടനെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അനധികൃതമായ നീക്കത്തെ നിയമപരമായി എതിര്‍ക്കുമെന്ന് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഹിന്ദു ജനജാഗൃതി വേദികെ അംഗങ്ങളായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകാതെ ദക്ഷിണ റെയില്‍വേ നിസ്കാരമുറിയിലെ പെയിന്റിംഗ് നീക്കം ചെയ്ത് പഴയതുപോലെയാക്കി. ഇപ്പോള്‍ ഇത് വീണ്ടും കയറ്റിറക്ക് തൊഴിലാളികളുടെ വിശ്രമമുറിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: