ന്യൂദല്‍ഹി: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന്റെ കാരണമെന്തെന്ന് അന്വേഷിക്കണമെന്നും മതപരിവര്‍ത്തന നിരോധന നിയമം ഉടന്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ലാവണ്യയുടെ മരണകാരണം അന്വേഷിക്കാന്‍ എന്‍ഐഎ, സിബിഐ, ദേശീയ മനുഷ്യാവകാശ കമ്മിഷന് എന്നിവയിലേതെങ്കിലും ഏജന്‍സിക്ക് ഉചിതമായ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വഞ്ചനാപരവും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനവും സമ്മാനങ്ങളിലൂടെയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും കബളിപ്പിച്ചുള്ള മതപരിവര്‍ത്തനവും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജനുവരി 19ന് തമിഴ്നാട്ടിലെ മിഷനറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ ലാവണ്യ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ലാവണ്യയെ പീഡിപ്പിച്ച്, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: