ന്യൂദല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ബജറ്റ് യോഗത്തിനായി ചേരുന്നതിന്റെ ആദ്യ ദിനം പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ കണ്ടുമുട്ടിയ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഒന്ന് മുഖാമുഖം നോക്കി. ഈ ചിത്രം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഗോദായിലും രാഷ്ട്രീയത്തിലും പരസ്പരം പോരടിക്കുന്ന നേതാക്കളെക്കുറിച്ച് വിചിത്രമായ കമന്റുകള്‍ നിലയ്ക്കാതെ എത്തിയതോടെ ഫോട്ടോ വൈറലായി.
ചിത്രത്തിന് ഷെഫാലി വൈദ്യ എന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും നല്കിയ കമന്റാണ് ഏറെ രസകരമായത്: “അമേഠിയുടെ ഭൂതവും ഭാവിയും” എന്നായിരുന്നു ഈ കമന്റ്. അമേഠിയിലെ ഭൂതകാലത്തിന്റെ പ്രതീകമായി രാഹുലിനെയും അവിടുത്തെ ഭാവിയുടെ വാഗ്ദാനമായി സ്മൃതി ഇറാനിയെയും ആണ് ഷെഫാലി വിശേഷിപ്പിച്ചത്. ഇത് വായനക്കാര്‍ക്കും രസിച്ചതോടെ ഫോട്ടോ പലരും ഷെയര്‍ ചെയ്യാന്‍ തുടങ്ങി.
രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ നാണംകെട്ട തോല്‍വിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ബിജെപി നേതാവ് സ്മൃതി ഇറാനി അദ്ദേഹത്തെ നോക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. സ്മൃതി ഇറാനി രാഹുലിനോട് പറയുന്ന ഒരു ഡയലോഗ് എഴുതിയാണ് ഈ ചിത്രം എന്‍ജിഒ പ്രവര്‍ത്തകയായ വന്ദന ഗുപ്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്: ‘രാഹുല്‍ജിക്ക് അമേഠി ഓര്‍മ്മയുണ്ടോ. ലഡ്കി ഹൂം, ലഡ് സക്തി ഹൂം (ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് കരുത്തുണ്ട്) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തിന്റെ കറകളഞ്ഞ ഉദാഹരണം ഞാനാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: