ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദ്ഗാമിലും പുല്‍വാമയിലുമായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ലഷ്കര്‍ തൊയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ സയീദ് വാനിയയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2019 ഫെബ്രുവരി 14ന് 40 ലധികം സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ലത്പുര ഐ.ഇ.ഡി ആക്രമണത്തിന് പിന്നില്‍ സയീദ് വാനിയയും ഉള്‍പ്പെട്ടിരുന്നു. 12 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെ വധിക്കാന്‍ സാധിച്ചത് വലിയ വിജയമാണെന്ന് കശ്മീര്‍ ഐ.ജി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: