ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം സുശക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്സിനേഷനുകളുടെ എണ്ണം 165.70 കോടി കടന്നു. ഇന്നു രാവിലെ ഏഴു മണിവരെയുള്ള താതകാലിക കണക്കനുസരിച്ച് 1,65,70,60,692 ഡോസുകളാണ് ഭാരതത്തില്‍ ഇതുവരെ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,22,682 ഡോസുകള്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
1,81,35,047 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 1,16,93,162 പേര്‍ക്ക് കരുതല്‍ ഡോസും സര്‍ക്കാര്‍ നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,784 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,87,13,494 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.21% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,34,281 പേര്‍ക്കാണ്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,95,069
രണ്ടാം ഡോസ് 98,59,959
കരുതല്‍ ഡോസ് 32,81,815
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,95,392
രണ്ടാം ഡോസ് 1,72,18,111
കരുതല്‍ ഡോസ് 37,14,213
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,56,48,949
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 53,97,99,603
രണ്ടാം ഡോസ് 40,23,58,637
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,00,62,699
രണ്ടാം ഡോസ് 17,05,84,774
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,47,17,450
രണ്ടാം ഡോസ് 10,63,26,887
കരുതല്‍ ഡോസ് 46,97,134
കരുതല്‍ ഡോസ് 1,16,93,162
ആകെ 1,65,70,60,692
നിലവില്‍ 18,84,937 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.59 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,15,993 പരിശോധനകള്‍ നടത്തി. ആകെ 72.73 കോടിയിലേറെ (72,73,90,698) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.50 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: